2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ശിരോവസ്ത്രം വിലക്കിയതില്‍ പ്രതിഷേധിച്ചു

ജിദ്ദ: ലോക വനിതാ ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഗുജറാത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള മഫ്തയിട്ട മുസ്‌ലിം വനിതാ ജനപ്രതിനിധികളെ വിലക്കിയ സംഭവത്തില്‍ വളാഞ്ചേരി മര്‍കസ് തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യ ജിദ്ദ കമ്മിറ്റി പ്രതിഷേധിച്ചു. പൊലിസിന്റെയും അധികാരികളുടെയും മുസ്‌ലിം വിരോധമാണ് ഇതിലൂടെ പുറത്തു വന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. കാളികാവില്‍ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന വാഫി ക്യാമ്പസ് പ്രവര്‍ത്തന സജ്ജമാക്കാന്‍ മുഴുവന്‍ പ്രവാസികളും സഹകരിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

ഷറഫിയ്യ ജെ.ഐ.സി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന യോഗം സയ്യിദ് സഹല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹാഫിസ് ജാഫര്‍ വാഫി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ഫൈസി, എം.സി അബുബക്കര്‍, അഷ്‌റഫ് തില്ലങ്കേരി, ഹസന്‍ കോയ പെരുമണ്ണ, മമ്മദ് കാടപ്പടി , അബ്ബാസ് ഹുദവി, അബ്ദുറഷീദ് മണിമൂളി, അല്‍ത്താഫ്, കോയ മുന്നിയൂര്‍, മുസ്തഫ വളാഞ്ചേരി, അബ്ദുല്‍ ഹകീം വാഫി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി നാസര്‍ കാടാമ്പുഴ സ്വാഗതവും സാലിം അമ്മിനിക്കാട് നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.