2017 November 21 Tuesday
ജീവിത ഭയത്തില്‍ നിന്നാണ് മരണ ഭയമുണ്ടാകുന്നത്. പൂര്‍ണനായി ജീവിക്കുന്ന മനുഷ്യന്‍ ഏത് നേരത്തും മരിക്കാന്‍ തയാറായിരിക്കും.
മാര്‍ക് ടൈ്വന്‍

ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കാത്തത് മൗലികാവകാശ നിഷേധമെന്ന്

ആലപ്പുഴ: മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുവേണ്ടി ശിരോവസ്ത്രം ഊരിമാറ്റി ഫോട്ടോയെടുക്കാന്‍ നിര്‍ബന്ധിച്ചത് മൗലികാവകാശ നിഷേധമെന്ന് ജി.ഐ.ഒ ആലപ്പുഴ ജില്ലാ പ്രസിഡന്റ് സുമയ്യ സുബൈര്‍ പറഞ്ഞു. ബി.എച്ച്.എം.എസും ഇന്റണ്‍ഷിപ്പും പൂര്‍ത്തിയാക്കി ആസിയ ടാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ രജിസ്‌ട്രേഷന്‍ അപേക്ഷയാണ് തലമറച്ചിരിക്കുന്നു എന്ന കാരണം കൊണ്ട് തള്ളിയത്.
തലമറക്കുക എന്നത് മുസ്‌ലിം പെണ്‍കുട്ടികളുടെ മൗലികാവകാശമായിരിക്കെ അതിനെ നിഷേധിക്കുന്നത്് മൗലികാവശകാ ലംഘനം തന്നെയാണ്. ഹിജാബിന്റെ കാര്യം പറഞ്ഞ് മുസ്‌ലിം പെണ്‍കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തെ നിഷേധിക്കുകയാണ് അധികൃതര്‍ ചെയ്യുന്നതെന്നും അവര്‍ പ്രസ്താവനയിലൂടെ പറഞ്ഞു. മത സ്വാതന്ത്ര്യവും അതനുസരിച്ച ജീവിതവും ഭരണഘടനാ അവകാശമാണ്.
ഇത് നിഷേധിച്ച്, നാല് മാസത്തോളം സര്‍ട്ട് ഫിക്കറ്റ് നല്‍കാതിരുന്ന് ,ആസിയയുടെ അവസരങ്ങള്‍ പാഴാക്കിയ ഉദ്യോഗസ്ഥരെ മാതൃകാ പരമായി ശിക്ഷിക്കണം.
വിദ്യാഭ്യാസ മേഖലയില്‍ നിരന്തരമായി ഇത്തരത്തിലെ അവകാശ ലംഘനവും തുടരുകയാണ്. ഇതിനെതിരെ വിദ്യാഭ്യാസ വകുപ്പ് ഇടപെടണമെന്നും സുമയ്യ സുബൈര്‍ പ്രസ്താവനയില്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.