2018 May 12 Saturday

ശാസ്ത്ര പഠനം ശാസ്ത്രീയമാക്കാം

ആറാം ക്ലാസ് അടിസ്ഥാന ശാസ്ത്രം പരീക്ഷാ സഹായി

ഷാക്കിര്‍ തോട്ടിക്കല്‍

ഒന്നിച്ചു നിലനില്‍ക്കാം

വൈവിധ്യമാര്‍ന്ന വിവിധതരം ജന്തുക്കളുടെയും സസ്യങ്ങളുടെയും വാസസ്ഥാനമാണ് ഭൂമി. ചെറുതും വലുതുമായ നിരവധി ജീവികള്‍ ഈ പ്രകൃതിയുടെ ഭാഗമായി കഴിയുന്നു. മറ്റെല്ലാ ജീവികളില്‍നിന്നും വ്യത്യസ്തമായി പല ശാരീരിക സവിശേഷതകളുള്ള മനുഷ്യന്‍ തന്റെ ശേഷികള്‍ ഉപയോഗിച്ച് പ്രകൃതിയില്‍ മാറ്റം വരുത്തിക്കൊ ണ്ടണ്ട ിരിക്കുന്നു. ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി മനുഷ്യന്‍ പ്രകൃതിയില്‍ നടത്തുന്ന അതിക്രമങ്ങള്‍ പ്രകൃതിയിലെ മറ്റു ജീവജാലങ്ങളുടെയും മനുഷ്യന്റെ തന്നെയും നിലനില്‍പ്പിനും വന്‍ ഭീഷണിയായി മാറുകയാണ്.
ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നതിന് സഹായകമായ ജൈവിക-അജൈവിക ഘടകങ്ങള്‍, ഇവ തമ്മിലുള്ള പരസ്പര ബന്ധം, വരും തലമുറകളുടെ ആരോഗ്യകരമായ നിലനില്‍പ്പിനു മനുഷ്യന്‍ തന്റെ ഇടപെടലുകളില്‍ വരുത്തേണ്ടണ്ട മാറ്റങ്ങള്‍, പുരോഗതി പ്രാപിച്ച ജീവിതമാര്‍ഗം എന്ന നിലയില്‍ മനുഷ്യന്റെ ഉത്തരവാദിത്തങ്ങള്‍ എന്നിവയെ സംബന്ധിച്ച ധാരണ സൃഷ്ടിക്കുന്നതിന് ഈ യൂനിറ്റ് ലക്ഷ്യമിടുന്നു.

 

പ്രധാന ആശയങ്ങള്‍

= ഓരോ ജീവിക്കും അവയുടെ നിലനില്‍പ്പിന് ഒട്ടേറെ ജീവിയവും അജീവിയവുമായ ഘടകങ്ങള്‍ ആവശ്യമാണ്.
= ഒരു ജീവി വസിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാടിനെയാണ് ആവാസം എന്നു പറയുന്നത്.
= ജീവിയ ഘടകങ്ങളും അജീവിയ ഘടകങ്ങളും ഉള്‍പ്പെടുന്നതും അവയുടെ പരസ്പര ബന്ധത്തിലൂടെ നിലനില്‍ക്കുന്നതുമായ സംവിധാനമാണ് ആവാസ വ്യവസ്ഥ.
= ചുറ്റുമുള്ള ജീവികള്‍ തമ്മില്‍ തിന്നും തിന്നപ്പെട്ടും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം ആഹാര ബന്ധത്തെ ആഹാരശൃംഖല എന്നു പറയുന്നു.
= ആവാസ വ്യവസ്ഥയിലെ ജീവനില്ലാത്ത ഘടകങ്ങളാണ് അജീവിയ ഘടകങ്ങള്‍.
= ഭക്ഷ്യശൃംഖലകളിലെ ആദ്യകണ്ണി എപ്പോഴും ഹരിത സസ്യമായിരിക്കും.
= വിവിധ ഭക്ഷ്യശൃംഖലകള്‍ ഒന്നിച്ച് ചേര്‍ന്നുണ്ടണ്ടാകുന്നതാണ് ഭക്ഷ്യശൃംഖലാ ജാലം.

 

ആകര്‍ഷിച്ചും വികര്‍ഷിച്ചും

കാന്തങ്ങളുടെ കണ്ടണ്ടുപിടുത്തം മാനവപുരോഗതിയുടെ ആധാരശിലകളില്‍ ഒന്നായാണു പരിഗണിക്കപ്പെടുന്നത്. ഒട്ടേറെ ഉപകരണങ്ങളില്‍ നാം കാന്തികശക്തി പ്രയോജനപ്പെടുത്തുന്നുണ്ടണ്ട്. വൈദ്യുതോല്‍പാദനം, ഗതാഗതം, വാര്‍ത്താവിനിമയം, വ്യവസായം തുടങ്ങി വിവിധ മേഖലകളില്‍ കാന്തികശക്തിയെ ആശ്രയിക്കുന്നു.
കാന്തത്തിന്റെ പല സവിശേഷതകളും നിങ്ങള്‍ വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടണ്ട്. നിങ്ങളുടെ കൗതുകവും നിര്‍മാണവാസനയും പരിപോഷിപ്പിക്കുന്നതിന് ഈ പാഠഭാഗം ഊന്നല്‍ നല്‍കുന്നു. അതോടൊപ്പം കാന്തശക്തി, കാന്തികധ്രുവങ്ങള്‍, കാന്തികമണ്ഡലം എന്നീ ആശയങ്ങളും ലളിതമായി പരിചയപ്പെടുത്തുന്നു.

പ്രധാന ആശയങ്ങള്‍

= കാന്തം ആകര്‍ഷിക്കുന്നവയെ കാന്തികവസ്തുക്കള്‍ എന്നും ആകര്‍ഷിക്കാത്തവയെ അകാന്തികവസ്തുക്കള്‍ എന്നും പറയുന്നു.
= അല്‍നിക്കോ എന്ന ലോഹ സങ്കരമുപയോഗിച്ചാണ് കാന്തങ്ങള്‍ നിര്‍മിക്കുന്നത്.
= കാന്തത്തിന്റെ ശക്തി കൂടുതല്‍ അനുഭവപ്പെടുന്ന അഗ്രഭാഗങ്ങളെ കാന്തികധ്രുവങ്ങള്‍ എന്നു പറയുന്നു.
= സ്വാതന്ത്രമായി കെട്ടിത്തൂക്കിയ കാന്തങ്ങള്‍ തെക്കുവടക്ക് ദിശയില്‍ സ്ഥിതിചെയ്യുന്നു.
= കാന്തത്തിന്റെ ഒരേതരം ധ്രുവങ്ങളെ സജാതീയ ധ്രുവങ്ങള്‍ എന്നും വ്യത്യസ്തതരം ധ്രുവങ്ങളെ വിജാതീയ ധ്രുവങ്ങള്‍ എന്നും പറയുന്നു.
= കാന്തത്തിന്റെ സജാതീയ ധ്രുവങ്ങള്‍ വികര്‍ഷിപ്പിക്കുകയും വിജാതീയ ധ്രുവങ്ങള്‍ ആകര്‍ഷിക്കുകയും ചെയ്യുന്നു.
= കാന്തത്തിന്റെ ധ്രുവത്തിനോടടുത്ത ഭാഗങ്ങളില്‍ കാന്തികശക്തി കൂടുതലും അകന്നു പോകുന്തോറും കാന്തികശക്തി കുറവും ആയിരിക്കും.
= കാന്തത്തിനു ചുറ്റും കാന്തികശക്തി അനുഭവപ്പെടുന്ന മേഖലയെ കാന്തികമണ്ഡലം എന്നു പറയുന്നു.
ചേര്‍ക്കാം പിരിക്കാം

 

നമുക്കു ചുറ്റും കാണപ്പെടുന്ന വ്യത്യസ്തങ്ങളായ പദാര്‍ഥങ്ങളില്‍ മിക്കവയും മിശ്രിതങ്ങളും മറ്റുള്ളവ ശുദ്ധ പദാര്‍ഥങ്ങളുമാണ്. ഒരു ശുദ്ധ പദാര്‍ഥത്തിന്റെ എല്ലാ സ്വഭാവങ്ങളും പ്രകടമാകുന്ന ഏറ്റവും ചെറിയ കണികയാണ് തന്മാത്ര. ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിലുള്ള പദാര്‍ഥങ്ങള്‍ തന്മാത്രകളാല്‍ നിര്‍മിതമാണ്. വിവിധതരം മിശ്രിതങ്ങളെക്കുറിച്ച് അവയിലെ ഘടകങ്ങള്‍ എങ്ങനെ വേര്‍തിരിക്കാം എന്നതിനെക്കുറിച്ചും ഈ അധ്യായത്തിലൂടെ നമുക്ക് പഠിക്കാം.

 

പ്രധാന ആശയങ്ങള്‍

= ഒരു പദാര്‍ഥത്തിന്റെ എല്ലാ ഗുണങ്ങളും നിലനിര്‍ത്തുന്ന അതിന്റെ ഏറ്റവും ചെറിയ കണികയാണ് തന്മാത്ര.
= ഒരേയിനം തന്മാത്രകള്‍ അടങ്ങിയവയാണ് ശുദ്ധ പദാര്‍ഥങ്ങള്‍.
= രണ്ടേണ്ടാ അതിലധികമോ ഘടകങ്ങള്‍ ചേര്‍ന്നുള്ളവയാണ് മിശ്രിതങ്ങള്‍.
= മിശ്രിതങ്ങളെ ഏകാത്മക മിശ്രിതം, ഭിന്നാത്മക മിശ്രിതം എന്നിങ്ങനെ യായി തരം തിരിക്കാം.
= ലീനം ലായകത്തില്‍ ലയിപ്പിച്ചാണ് ലായനി തയാറാക്കുന്നത്. കൂടുതല്‍ അളവുള്ളതിനെ ലായകം എന്നും കുറഞ്ഞ അളവുള്ളതിനെ ലീനം എന്നും പറയുന്നു.
= ഒരു മിശ്രിതത്തിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ വ്യത്യസ്ത ഗുണങ്ങളാണ് കാണിക്കുന്നതെങ്കില്‍ അതിനെ ഭിന്നാത്മക മിശ്രിതം എന്നു പറയുന്നു.
=മിശ്രിതങ്ങളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളെ അവയുടെ ഭൗതിക ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് മാറ്റാന്‍ കഴിയും.

 

തിങ്കളും താരങ്ങളും

ആകാശദൃശ്യങ്ങള്‍ ആദ്യകാലത്ത് മനുഷ്യന്‍ വിസ്മയത്തോടെയാണ് നോക്കിക്കണ്ടണ്ടത്. ഭൂമി സ്വയം കറങ്ങുന്നു, സൂര്യനെ ചുറ്റുന്നു, ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നു തുടങ്ങിയ കാര്യങ്ങള്‍ നാം മനസിലാക്കിയത് ആകാശ നിരീക്ഷണത്തിലൂടെയാണ്. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍, ഭൂമിയില്‍ നിന്ന് എപ്പോഴും ചന്ദ്രന്റെ ഒരേ മുഖം മാത്രം കാണുന്നതിനുള്ള കാരണം എന്നിവയാണ് ഈ പാഠഭാഗത്ത് നല്‍കിയിരിക്കുന്നത്.

പ്രധാന ആശയങ്ങള്‍

= ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ഭ്രമണം ചെയ്യുന്നു.
= ഭൂമിയുടെ കറക്കം മൂലമാണ് രാത്രിയും പകലും മാറിമാറി വരുന്നത്.
= 27, 13 ദിവസം കൊണ്ടണ്ടാണ് ചന്ദ്രന്‍ ഭൂമിക്കു ചുറ്റും ഒരു പരിക്രമണം പൂര്‍ത്തിയാക്കുന്നത്.
= ചന്ദ്രന്‍ ഉദിക്കുന്നത് കിഴക്കും അസ്തമിക്കുന്നത് പടിഞ്ഞാറുമാണ്.
= ഓരോ ദിവസവും 50 മിനുട്ട് വൈകിയാണ് ചന്ദ്രന്‍ ഉദിക്കുന്നത്.
= ഭൂമിയില്‍ നിന്ന് നിരീക്ഷിക്കുമ്പോള്‍ ഓരോ ദിവസവും ചന്ദ്രന്‍ വ്യത്യസ്ത ആകൃതിയിലാണ് കാണപ്പെടുന്നത്. ഈ ആകൃതി മാറ്റത്തെ വൃദ്ധിക്ഷയം എന്നു പറയുന്നു.
= ചന്ദ്രനെ കാണാന്‍ സാധിക്കാത്ത ദിവസം അമാവാസി.
= ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചന്ദ്രന്റെ ഒരുഭാഗം മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ചന്ദ്രന്റെ പരിക്രമണ കാലവും ഒരു സ്വയം ഭ്രമണത്തിനാവശ്യമായ സമയവും തുല്ല്യമായാലാണിത്.
= സ്വയം പ്രകാശിക്കുന്ന ആകാശ ഗോളങ്ങളാണ് നക്ഷത്രങ്ങള്‍
= പ്രത്യേക രൂപത്തിലുള്ള നക്ഷത്രഗണങ്ങളെ നക്ഷത്രഗണങ്ങള്‍ എന്നു പറയുന്നു.
= 88 നക്ഷത്രക്കൂട്ടങ്ങളെ വാന ശാസ്ത്രജ്ഞന്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടണ്ട്.
= ഭൂമിയുടെ ഭ്രമണം മൂലമാണ് നക്ഷത്രങ്ങള്‍ ചലിക്കുന്നതായി തോന്നുന്നത്.
= 12 ലക്ഷം ഭൂമികളെ ഉള്‍ക്കൊള്ളാന്‍ വലുപ്പമുള്ള നക്ഷത്രമാണ് സൂര്യന്‍.

 

രൂപത്തിനും ബലത്തിനും

അനേകം സങ്കീര്‍ണതകളുള്ള ഒരു യന്ത്രമാണ് മനുഷ്യശരീരം എന്നു പറയാം. ശ്വസനം, രക്തചംക്രമണം, ഉപാചയം, മാലിന്യങ്ങളെ നീക്കം ചെയ്യല്‍ തുടങ്ങി അനേകം പ്രവര്‍ത്തനങ്ങള്‍ ശരീരത്തില്‍ നടക്കുന്നുണ്ടണ്ട്. മനുഷ്യാസ്ഥികൂടം, അസ്ഥിസന്ധികള്‍, പ്രഥമശുശ്രൂഷ തുടങ്ങിയ ആശയങ്ങളാണ് ഈ യൂനിറ്റില്‍ ചര്‍ച്ച ചെയ്യുന്നത്. മറ്റു ജീവികളുടെ അസ്ഥികൂടങ്ങള്‍ മനുഷ്യാസ്ഥികൂടം പോലെത്തന്നെയാണോ, എന്തെല്ലാം വ്യത്യാസങ്ങളുണ്ടണ്ട് തുടങ്ങിയ അന്വേഷണങ്ങള്‍ക്കും ഈ പാഠഭാഗം അവസരം നല്‍കുന്നുണ്ട.
അസ്ഥിഭംഗം സംഭവിച്ചിട്ടുണ്ടേണ്ടാ എന്നു തിരിച്ചറിയുന്നതിനും അത്തരം സന്ദര്‍ഭങ്ങളില്‍ എന്തു പ്രഥമശുശ്രൂഷ നല്‍കണം എന്നതിനെക്കുറിച്ച് ധാരണ നല്‍കുന്നുമുണ്ട്. അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ശരിയായ ആഹാരശീലങ്ങള്‍ പാലിക്കേണ്ടണ്ടതും വ്യായാമം ശീലിക്കേണ്ടണ്ടതും അത്യാവശ്യമാണ്.

പ്രധാന ആശയങ്ങള്‍

= ശരീരത്തിന്റെ പുറത്തുള്ള ആവരണങ്ങളെ ബാഹ്യാസ്ഥികൂടം എന്നു പറയുന്നു.
= പുറന്തോടുകളിലെ മനോഹരമായ പാറ്റേണുകള്‍, നിറങ്ങള്‍ തുടങ്ങിയവ പല ജീവികളെയും കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
= പശു, ആട് തുടങ്ങിയ ജീവികളുടെ അസ്ഥികൂടങ്ങള്‍ ശരീരത്തിനുള്ളിലാണ് ഉള്ളത്. ഇവ ആന്തരാസ്ഥികൂടങ്ങള്‍ (ഋിറീസെലഹലീേി) എന്നറിയപ്പെടുന്നു.
= അസ്ഥികള്‍ ശരീരത്തിന് ആകൃതിയും ഉറപ്പും നല്‍കുന്നു. അവ ചലനത്തിനും സഹായിക്കുന്നു.
= ഇരുചക്ര വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ ഹെല്‍മെറ്റ് ധരിക്കേണ്ടണ്ടതാണ്.
= തലയോട്, വാരിയെല്ല്, നട്ടെല്ല്, മറ്റ് എല്ലുകള്‍ എന്നിവ ആകൃതിയിലും വലുപ്പത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു.
= നട്ടെല്ലിന്റെ ആരോഗ്യത്തിന് ശരിയായ ശരീരനിലകള്‍ പാലിക്കേണ്ടതുണ്ട്.
= പലതരം ചലനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നമ്മെ സഹായിക്കുന്നത് അസ്ഥികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അസ്ഥിസന്ധികളാണ് (ഖീശിെേ).


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.