2017 November 11 Saturday
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ ഇന്നിക്കണ്ട തടിക്കു വിനാശവു മിന്ന നേരമെന്നേതുമറിഞ്ഞീലാ.
പൂന്താനം നമ്പൂതിരി

ശാസ്ത്രിയുടെ പ്രതിഫലം ഏഴ് കോടി രൂപ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട രവി ശാസ്ത്രിയുടെ പ്രതിഫലം നിശ്ചയിച്ചതായി റിപ്പോര്‍ട്ടുകള്‍. വാര്‍ഷികമായി ശാസ്ത്രിക്ക് ഏഴ് കോടി രൂപയ്ക്കും 7.5 കോടി രൂപയ്ക്കും ഇടയിലുള്ള തുക പ്രതിഫലമായി നല്‍കാന്‍ തത്വത്തില്‍ തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബാറ്റിങ്, ബൗളിങ് പരിശീലകര്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കും വാര്‍ഷികമായി ഏതാണ്ട് രണ്ട് കോടി രൂപ പ്രതിഫലം നല്‍കാനും തീരുമാനിച്ചതായി ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. നേരത്തെ അനില്‍ കുംബ്ല പരിശീലകനായിരുന്നപ്പോള്‍ പ്രതിഫലം ഏഴ് കോടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ബി.സി.സി.ഐ ഈ ആവശ്യം തള്ളുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.