2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

ശാരദാ ചിട്ടിഫണ്ട് കേസ്: കൊല്‍ക്കത്ത കമ്മിഷണറുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

 

ഷില്ലോങ്: ശാരദാ ചിട്ടിഫണ്ട് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലിസ് കമ്മിഷണര്‍ രാജിവ് കുമാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എം.പി കുനാല്‍ ഘോഷ് എന്നിവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഷില്ലോങില്‍ സി.ബി.ഐ ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍. ശനിയാഴ്ച നടന്ന ചോദ്യം ചെയ്യലിന്റെ തുടര്‍ച്ചയായിട്ടാണ് രണ്ടാം ദിവസമായ ഇന്നലെയും ചോദ്യം ചെയ്തത്.

സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് രാജിവ് കുമാറിനെ സി.ബി.ഐ സംഘം ചോദ്യം ചെയ്തത്. ശനിയാഴ്ച എട്ടു മണിക്കൂറാണ് രാജിവ് കുമാറിനെ ചോദ്യം ചെയ്തത്. ശാരദാ ചിട്ടിഫണ്ട് കേസില്‍ നിര്‍ണായകമായ തെളിവുകള്‍ നശിപ്പിച്ചുവെന്ന് കണ്ടെത്തിയാണ് രാജിവ് കുമാറിനെ സി.ബി.ഐ സംഘം ചോദ്യം ചെയ്തത്. മുഖ്യമന്ത്രി മമതയുടെ നിര്‍ദേശപ്രകാരം കേസില്‍ നേരത്തേ അന്വേഷണം നടത്തിയിരുന്ന സംഘത്തിന്റെ തലവനായിരുന്നു രാജിവ് കുമാര്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.