2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ശാരദാ കേസ്, ഹരജി സുപ്രിംകോടതി തള്ളി

 

ന്യൂഡല്‍ഹി: ബംഗാളിലെ ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ സി.ബി.ഐ നടത്തുന്ന അന്വേഷണം സുപ്രിംകോടതിയുടെ മേല്‍നോട്ടത്തിലാക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. മുതിര്‍ന്ന അഭിഭാഷകനായ വികാസ് സിങ്ങാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ഈ ആവശ്യം ഉന്നയിച്ചത്. കേസ് സി.ബി.ഐയ്ക്ക് കൈമാറി 2014 മെയ് ഒന്‍പതിന് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ആവശ്യമെങ്കില്‍ ഭാവിയില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെ എന്ന നിലപാടാണ് സ്വീകരിച്ചതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
പുതിയ സാഹചര്യത്തില്‍ ഇക്കാര്യം പരിഗണിക്കാവുന്നതാണെന്നും വികാസ് സിങ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഉത്തരവിടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.