2019 May 19 Sunday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ശസ്ത്രക്രിയ നിഷേധം; അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ഡി.എം.ഒ

കാഞ്ഞങ്ങാട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട സ്ത്രീക്ക് ശസ്ത്രക്രിയ നിഷേധിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തി നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എ.പി ദിനേശ് കുമാര്‍ പറഞ്ഞു.
ഇത്തരം സംഭവം നടന്നതായുള്ള വാര്‍ത്ത ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധമായി  ഇന്നു നടക്കുന്ന അടിയന്തിര യോഗത്തില്‍ ജില്ലാ കലക്ടര്‍, ഡി.എം.ഒ ആശുപത്രി വികസന കമ്മിറ്റി, ജനറല്‍ ആശുപത്രി സൂപ്രണ്ട് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിക്കും.
സംഭവം സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തും. ഡോക്ടര്‍മാര്‍ കുറ്റക്കാരാണെങ്കില്‍ നടപടിയെടുക്കുമെന്നും ഡി.എം.ഒ പറഞ്ഞു.
കഴിഞ്ഞ ദിവസമാണു മധൂര്‍ ചേനക്കാട്ടെ സരസ്വതിയെ ഗര്‍ഭാശയ സംബന്ധമായ രോഗത്തെ തുടര്‍ന്നു ശസ്ത്രക്രിയ നടത്തുന്നതിനായി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അഡ്മിറ്റ് ചെയ്തത്.
തുടര്‍ന്നു രണ്ടു ഡോക്ടര്‍മാര്‍ക്ക് 1000 രൂപ വീതം കൈക്കൂലി ആവശ്യപ്പെട്ടതായാണു പരാതി. തന്റെ കൈയില്‍ പണമില്ലെന്ന് ഇവര്‍ പറഞ്ഞതോടെ ആശുപത്രിയില്‍ നിന്നു ഇവരെ ഡോക്ടര്‍ ഡിസ്ചാര്‍ജ്ജ് ചെയ്തു വിട്ടതായും യുവതി ആരോപിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.