2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ശശി തരൂരിനെതിരേ അറസ്റ്റ് വാറന്‍ഡ്

 

കൊല്‍ക്കത്ത: ഹിന്ദു പാകിസ്താന്‍ പരാമര്‍ശത്തിനെതിരായ ഹരജിയില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരേ അറസ്റ്റ് വാറന്‍ഡ്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കുകയാണെങ്കില്‍ ഇന്ത്യയെ അവര്‍ ഹിന്ദു പാകിസ്താനാക്കുമെന്ന പരാമര്‍ശമാണ് പരാതിക്കിടയാക്കിയത്. അഭിഭാഷകനായ സുമീത് ചൗധരിയാണ് ശശി തരൂരിനെതിരായി കൊല്‍ക്കത്തയിലെ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയത്.
ബി.ജെ.പി വിജയിച്ചാല്‍ ഭരണഘടന പൊളിച്ചെഴുതും. പാകിസ്താനിലുള്ളതുപോലെ ഇന്ത്യയിലും ന്യൂനപക്ഷങ്ങള്‍ മാനിക്കപ്പെടാത്ത അവസ്ഥയുണ്ടാകുമെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.

ഹിന്ദുരാഷ്ട്രത്തിന്റെ തത്വങ്ങളായിരിക്കും ബി.ജെ.പി നടപ്പാക്കുക. സാമുദായിക സമത്വം രാജ്യത്ത് ഇല്ലാതാകും. യഥാര്‍ഥത്തില്‍ ഇന്ത്യ ഹിന്ദു പാകിസ്താന്‍ എന്ന രീതിയിലുള്ള പുതിയൊരു രാജ്യമായിട്ടായിരിക്കും പരിവര്‍ത്തിക്കപ്പെടുകയെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.