
തിരുവനന്തപുരം: ആരോപണ വിഷയത്തില്‍ ഇനി മിണ്ടിപ്പോകരുതെന്ന് പി.കെ ശശിയോട് സി.പി.എം നിര്‍ദേശം.
ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലും ആരോപണത്തെ മറികടക്കാന്‍ പരസ്യമായി രംഗത്തിറങ്ങിയതാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചത്.
ശശി പരസ്യ പ്രസ്താവനകള്‍ നടത്തി പരാതിക്കാരിയെ പ്രകോപ്പിച്ചാല് അവര്‍ പരസ്യമായി രംഗത്തു വന്നാലോ എന്ന് സെക്രട്ടറിയേറ്റില്‍ അഭിപ്രായമുയര്‍ന്നു. ഇത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നും അതിനാല്‍ ഇനി പ്രകോപനപരമായ പ്രസ്താവനകള്‍ വേണ്ടായെന്ന് ശശിയ്ക്ക് നിര്‍ദേശം നല്കാന് സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു.
കൂടാതെ തീരുമാനം ഉണ്ടാകുന്നതുവരെ പാര്‍ട്ടി പരിപാടികളില്‍നിന്നു ഒഴിഞ്ഞുനില്‍ക്കണമെന്നും നിര്‍ദേശം നല്‍കിയതായാണ് സൂചന. അതിനിടെ പ്രതിരോധിക്കാനും മണ്ഡലത്തിലെ സഖാക്കളെ വിശ്വാസത്തിലെടുക്കാനും ശശി നീക്കം തുടങ്ങി.
തനിക്കെതിരായ ലൈംഗിക ആരോപണ പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പി.കെ ശശിയുടെ വാദം. ഏത് അന്വേഷണത്തെയും കമ്മ്യൂണിസ്റ്റ് ആര്‍ജവത്തോടെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
തെറ്റ് ചെയ്തിട്ടില്ല. അച്ചടക്ക നടപടിയുണ്ടായാല്‍ സ്വീകരിക്കും. പാര്‍ട്ടിയിലെ കാര്യങ്ങള്‍ പുറത്ത് പറയില്ല. ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും എം.എല്‍.എ പറഞ്ഞു.