2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ശശിക്ക് കൂച്ചുവിലങ്ങ്

 

പാലക്കാട്: സ്ത്രീ പീഡന ആരോപണ വിധേയനായ പി.കെ ശശി എം.എല്‍.എ പൊതുപരിപാടികള്‍ റദ്ദാക്കി.
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ ഉദ്ഘാടന പരിപാടികളാണ് റദ്ദാക്കിയത്. അനാരോഗ്യം കാരണമാണ് പരിപാടികള്‍ റദ്ദാക്കിയതെന്നാണ് വിശദീകരണക്കുറിപ്പില്‍ പറയുന്നത്. ഇന്നലെ ചെര്‍പ്പുളശേരി സ്‌കൂള്‍ ബസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും രാവിലെയോടെ എം.എല്‍.എ ഓഫിസില്‍നിന്ന് പരിപാടി റദ്ദാക്കിയ വിവരം അറിയിക്കുകയായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും പി.കെ ശശിക്കെതിരേ പ്രക്ഷോഭം ശക്തമാക്കിയ സാഹചര്യത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പൊതുപരിപാടികള്‍ റദ്ദാക്കിയിരിക്കുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.