2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ശശികല മുഖ്യമന്ത്രിയാവുന്ന ദിവസം തമിഴ്‌നാടിന്റെ കരിദിനം: ദീപ ജയകുമാര്‍

  • തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ചെന്നൈ: അണ്ണാഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാവുന്നതിനെ എതിര്‍ത്ത് ജയലളിതയുടെ സഹോദരീ പുത്രി ദീപ ജയകുമാര്‍. ശശികലയെ മുഖ്യമന്ത്രിയായി ജനം ആഗ്രഹിക്കുന്നില്ല. തമിഴ് ജനത വോട്ട് ചെയ്തത് ശശികലക്കല്ല. ശശികലയെ മുഖ്യമന്ത്രിയായി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുകയാണ്. ശശികല മുഖ്യമന്ത്രിയാകുന്ന ദിവസം തമിഴ്‌നാടിന് കരിദിനമാണെന്നും ദീപ പറഞ്ഞു.

33 വര്‍ഷം ജയലളിതയ്ക്ക് ഒപ്പമുണ്ടായിരുന്നു എന്നത് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയല്ല. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ദീപ ജയകുമാര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.