2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ശരീഅത്ത് സംരക്ഷണ റാലി; ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സഊദിയുടെ വിവിധ ഭാഗങ്ങളില്‍ സമ്മേളനങ്ങള്‍ നടന്നു

 

 

റിയാദ്: ഇന്ത്യന്‍ ജനതക്ക് ഭരണ ഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങള്‍ മാറ്റി തിരുത്താന്‍ നടത്തുന്ന വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളുടെ ശ്രമം വിലപ്പോവില്ലെന് സഊദിയുടെ വിവിധ ഭാഗങ്ങളില്‍ ചേര്‍ന്ന ശരീഅത്ത് സംരക്ഷണ റാലി ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ പ്രഖ്യാപിച്ചു

ഭാരത്തില്‍ മുസ്‌ലിമിനും മറ്റു മത വിഭാഗങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള മത സ്വാതന്ത്ര്യം എടുത്തുകളയാനുള്ള ഗൂഢ നീക്കം പൊളിച്ചുകളയണമെന്നും അത്തരം നീക്കങ്ങളെ ജീവന്‍ കൊടുത്തും നിലനിര്‍ത്താന്‍ രാജ്യത്തെ മുസ്‌ലിംകള്‍ പ്രതിജ്ഞാ ബദ്ധമാണെന്നും സമ്മേളനങ്ങള്‍ മുന്നറിയിപ്പു നല്‍കി.

ശരീഅത്ത് സംരക്ഷണ സമ്മേളനത്തോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് മക്ക, റിയാദ്, ദമ്മാം തുടങ്ങി വിവിധ പ്രവിശ്യകളില്‍ സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ജന പങ്കാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു.

നാടുകളുടെ മാതാവായ മക്കയില്‍ ചേര്‍ന്ന ഐക്യദാര്‍ഢ്യം സമ്മേനത്തില്‍ മക്ക കെ.എം.സി.സി പ്രസിഡന്റ് അബ്ദുല്‍ മുഹൈമിന്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.ഐ.സി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദു റഹ്മാന്‍ മൗലവി ഒമാനൂര്‍ ഐക്യദാര്‍ഢ്യ പ്രമേയ പ്രഭാഷണം നടത്തി.

എസ്.വൈ.എസ് സ്‌റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മുഖ്യാതിഥിയായിരുന്നു. ശരീഅത്ത് സംരക്ഷണ റാലി എന്ത് എന്തിന് എന്ന വിഷയത്തില്‍ അലവി ദാരിമി കുഴിമണ്ണ മുഖ്യപ്രഭാഷണം നടത്തി. മുനീര്‍ ഫൈസി, മുജീബ് പൂക്കോട്ടൂര്‍, അബ്ദുല്‍ റസാഖ് ഈങ്ങാപുഴ, അബ്ദുല്‍ വഹാബ് കൊല്ലം, തെറ്റത്ത് മുഹമ്മദ് കുട്ടി ഹാജി, അബ്ദുല്‍ മജീദ് കുണ്ടോട്ടി, അശ്‌റഫ് മൗലവി വയനാട്, സ്വലാഹുദീന്‍ വാഫി, സിദ്ദീഖ് പാലത്തിങ്ങല്‍ സംസാരിച്ചു.

ദമാമില്‍ നടന്ന ഐക്യദാര്‍ഢ്യ സമ്മേളനം ബഹാവുദ്ദീന്‍ നദ്‌വി ഉദ്ഘാടനം ചെയ്യുന്നു

ദമാമില്‍ നടന്ന ഐക്യദാര്‍ഢ്യ സമ്മേളനം ബഹാവുദ്ദീന്‍ നദ്‌വി ഉദ്ഘാടനം ചെയ്യുന്നു

ദമാം സഫഓഡിറ്റോറിയത്തില്‍ എസ്.വൈ.എസ്, എസ്.കെ.ഐ.സി സംയുക്തമായി നടത്തിയ ഐക്യദാര്‍ഢ്യ സമ്മേളനം ബഹാവുദ്ദീന്‍ നദ്‌വി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ ഹാജി ആനമങ്ങാട് അധ്യക്ഷത വഹിച്ചു. ഏക സിവില്‍ കോഡും മൗലിക തത്വങ്ങളും എന്ന വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴയും നിക്കാഹും മുത്വലാഖും എന്ന വിഷയത്തില്‍ ഫവാസ് ഹുദവിയും പ്രഭാഷണങ്ങള്‍ നടത്തി.

ബഷീര്‍ ബാഖവി പ്രമേയ പ്രഭാഷണം അവതരിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകരായ സാജിദ് ആറാട്ടുപുഴ (മാധ്യമം), അഷ്‌റഫ് ആളത്ത് (ചന്ദ്രിക) അബ്ദുസ്സലാം കൂടരഞ്ഞി ( സുപ്രഭാതം), മുസ്തഫ റഹ്മാനി, അശ്‌റഫ് അശ്‌റഫി സംസാരിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.