2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ശബരിമല വിഷയം വോട്ടര്‍മാരെ സ്വാധീനിക്കും: സുകുമാരന്‍ നായര്‍

 

ചങ്ങനാശേരി: ശബരിമല വിഷയം വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഇന്നലെ രാവിലെ 7.30ഓടെ വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ തികഞ്ഞ യാഥാര്‍ഥ്യബോധ്യത്തോടെയാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. എന്‍.എസ്.എസിന് സമദൂര നിലപാടാണുള്ളത്. എന്നാല്‍, വിശ്വാസത്തിന് മുന്‍തൂക്കം നല്‍കും.

ആചാരവും അനുഷ്ഠാനവും വിശ്വാസവും സംരക്ഷിക്കേണ്ട ബാധ്യത പാര്‍ട്ടികള്‍ക്കുണ്ട്. അതിനെതിരേ ആരെങ്കിലും നിന്നാല്‍ ജനങ്ങള്‍ പ്രതികരിക്കും. ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കണമെന്നാണ് എന്‍.എസ്.എസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.