2018 December 18 Tuesday
തന്റെ കൂടി സമ്മതമില്ലാതെ സ്വസ്ഥനാവാന്‍ മനുഷ്യനു പറ്റില്ല

ശബരിമല വിധി: ആചാരാനുഷ്ഠാന സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന്

തിരുവമ്പാടി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രിംകോടതിയുടെ വിധി സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലമാണെന്നും മതവിശ്വാസ ആചാരാനുഷ്ഠാന സ്വാതന്ത്ര്യത്തനു മേലുള്ള കടന്നുകയറ്റമാണെന്നും കേരളാ കോണ്‍ഗ്രസ് (എം) തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.എം.കെ. ഏലിയാസ് അധ്യക്ഷനായി.
പാര്‍ട്ടിയുടെ 55-ാം ജന്മദിനാഘോഷം ജില്ലാ വൈസ് പ്രസിഡന്റ് എ.വി തോമസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി റോയി മുരിക്കോലില്‍, മണ്ഡലം വൈസ് പ്രസിഡന്റ് ജോണി താഴത്തു വീട്ടില്‍, ഫൈസല്‍ ചാലില്‍, ജോയി മ്ലാങ്കുഴി, മാത്യു ചെമ്പോട്ടിക്കല്‍, റോയി കൊക്കാ പിള്ളി, വില്‍സണ്‍ താഴത്തുപറമ്പില്‍, ജിനീഷ് കൊച്ചുപറമ്പില്‍ സംസാരിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.