2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നാളെ

പത്തനംതിട്ട: ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും. മാളികപ്പുറം നടയിലേക്കുള്ള മേല്‍ശാന്തിയെയും അന്നുതന്നെ തെരഞ്ഞെടുക്കും. ഇതിനായി പന്തളം കൊട്ടാരത്തില്‍ നിന്ന് എന്‍. നവനീത് വര്‍മ്മയും ലാവണ്യ എസ്. രാജയും ഇന്ന് മലകയറും.
2011 ലെ സുപ്രിംകോടതി ഉത്തരവ് പ്രകാരം പന്തളം കൊട്ടാരം വലിയതമ്പുരാന്‍ രേവതിനാള്‍ പി. രാമവര്‍മ്മരാജയും കൊട്ടാരം നിര്‍വാഹകസംഘം ഭാരവാഹികളും ചേര്‍ന്നാണ് നറുക്കെടുപ്പിനുള്ള കുട്ടികളെ തെരഞ്ഞെടുത്തത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗം അജയ് തറയില്‍, കമ്മിഷണര്‍ രാമരാജ പ്രേമ പ്രസാദ്, തന്ത്രി കണ്ഠര് രാജീവര്, നിലവിലുള്ള മേല്‍ശാന്തി എസ്.ഇ ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ നറുക്കെടുപ്പിന് നേതൃത്വം നല്‍കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.