2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ശബരിമല ദര്‍ശനത്തിനുപോയ യുവതികളുടെ വീടിന് പൊലിസ് കാവല്‍

കണ്ണൂര്‍: ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട യുവതികളുടെ വീടുകള്‍ക്കു പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി. കണ്ണപുരം അയ്യോത്തെ രേഷ്മാ നിശാന്ത്, മുണ്ടേരി കൊല്ലന്‍ചിറയിലെ ഷനില സജേഷ് എന്നിവരാണു കണ്ണൂരില്‍നിന്ന് ശബരിമല ദര്‍ശനത്തിനു പുറപ്പെട്ടത്. ഇന്നലെ പുലര്‍ച്ചയോടെയാണ് ഇരുവരും മലകയറാനായി ശബരിമലയില്‍ എത്തിയത്. പുലര്‍ച്ചെ അഞ്ചുമുതല്‍ പൊലിസിന്റെ നേതൃത്വത്തില്‍ ഇരുവരുടെയും വീടുകള്‍ക്കു മുന്നില്‍ ശക്തമായ സുരക്ഷ ഒരുക്കിയത്.
രേഷ്മാ നിശാന്ത് ആചാരപ്രകാരമുള്ള വ്രതമെടുത്ത് മാലയണിഞ്ഞിരുന്നു.
എന്നാല്‍, നീലിമലയില്‍നിന്നു പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ ശബരിമല ദര്‍ശനം നടത്താനാവാതെ തിരിച്ചിറങ്ങുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രേഷ്മയുടെ കണ്ണപുരം അയ്യോത്തെ വീടിനും ഷനിലയുടെ മുണ്ടേരി കൊല്ലന്‍ചിറയിലെ വീടിനും പൊലിസ് സുരക്ഷ ഒരുക്കുകയായിരുന്നു.
നേരത്തെ രേഷ്മ മാലയണിഞ്ഞ സമയത്ത് കണ്ണപുരത്തെ വീടിനുമുന്നില്‍ നാമജപ ഘോഷയാത്രയും പ്രതിഷേധങ്ങളും നടന്നിരുന്നു. വീടിനുമുന്നില്‍ പ്രതിഷേധം നടത്തിയ പതിനഞ്ചോളം പേര്‍ക്കെതിരേ കണ്ണപുരം പൊലിസ് കേസെടുത്തിരുന്നു. സി.പി.എം ബ്രാഞ്ച് അംഗവും കണ്ണപുരം സഹകരണ ബാങ്ക് ജീവനക്കാരനുമായി നിശാന്ത് ബാബുവാണു രേഷ്മയുടെ ഭര്‍ത്താവ്. സ്വന്തമായി ട്രാവല്‍സ് നടത്തുന്ന ഷനിലയുടെ ഭര്‍ത്താവ് വിദേശത്താണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.