2020 January 27 Monday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ശബരിമല ദര്‍ശനം തിരുപ്പതി മാതൃകയിലാക്കാനുള്ള ശ്രമങ്ങള്‍ വേണമെന്ന്

കൊല്ലം: ശബരിമല ക്ഷേത്രദര്‍ശനം തിരുപ്പതി മാതൃകയിലാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ കമ്മിഷനെ നിയമിക്കാന്‍ കേരള സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് കേരള ദലിത് ഫെഡറേഷന്‍ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ ആവശ്യപ്പെട്ടു.
കാര്യക്ഷമവും ആസൂത്രിതവുമായ പദ്ധതികളിലൂടെ ഭക്തജനങ്ങള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഇന്നു തിരുപ്പതിയില്‍ ലഭ്യമാണ്. ക്ഷേത്രത്തിലേക്ക് എത്തുന്നതിനു ഒരിക്കിയ പാതയും ഇരുവശങ്ങളിലുമുള്ള ശൗചാലയങ്ങളും ദാഹജല ലഭ്യതയും വൈദ്യസഹായവുമെല്ലാം ശബരിമലയില്‍ മാതൃകയാക്കേണ്ടതാണ്. ഇതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടത്തണമെന്ന് രാമഭദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News