2017 June 23 Friday
ജനം ഗ്രഹിക്കും തോതു നോക്കി വിദ്യപകരുക കുരുടന്റെ വടി പോലെ നിന്ദ്യമാക്കരുത്

ശബരിമല ക്ഷേത്ര പേരുമാറ്റത്തിന് മുന്‍ ബോര്‍ഡും സര്‍ക്കാരും തീരുമാനിച്ചെന്ന വാദം അടിസ്ഥാനരഹിതം: പി.കെ. കുമാരന്‍

പത്തനംതിട്ട: മുന്‍ ദേവസ്വം ബോര്‍ഡും യു.ഡി.എഫ് സര്‍ക്കാരും ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റാന്‍ തീരുമാനിച്ചെന്ന നിലവിലെ ബോര്‍ഡിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് മുന്നംഗം പി.കെ. കുമാരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരത്തില്‍ ഒരു ചര്‍ച്ചയും കഴിഞ്ഞ ബോര്‍ഡും സര്‍ക്കാരും തമ്മില്‍ നടന്നിട്ടില്ല.

ഭക്തര്‍ അംഗീകരിച്ച ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെ അവരുടെ ആരാധനാവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കലും ക്ഷേത്രങ്ങളുടെ സംരക്ഷണം ഉറപ്പാക്കലുമാണ് ബോര്‍ഡിന്റെ ചുമതല. അല്ലാതെയുള്ള ക്ഷേത്രത്തിന്റെ പേരുമാറ്റം പോലുള്ള നടപടികള്‍ ഇല്ലാത്ത അധികാരം പ്രയോഗിക്കലാണ്. പേരുമാറ്റത്തിന്റെ സാഹചര്യം ഭക്തരെ ബോധ്യപ്പെടുത്തുന്നതിലും ബോര്‍ഡ് പരാജയപ്പെട്ടു.

ക്ഷേത്രം തന്ത്രി അടക്കമുള്ള ഉന്നത സ്ഥാനീയരുമായുള്ള സമവായമാണ് ഇത്തരം ഗൗരവ വിഷയങ്ങളില്‍ തീരുമാനം എടുക്കുന്നതിനു മുമ്പ് ഉണ്ടാകേണ്ടത്. ഇവിടെ അതുണ്ടായില്ല. ഇത് ക്ഷേത്രാചാരങ്ങള്‍ക്കും നിലപാടുകള്‍ക്കും നിരക്കാത്തതാണ്. പേരുമാറ്റം സംബന്ധിച്ചുണ്ടായ എല്ലാ വിവാദങ്ങള്‍ക്കും ദേവസ്വം ബോര്‍ഡ് മറുപടി പറയണം. സ്ത്രീ പ്രവേശന വിഷയം സംബന്ധിച്ച കേസില്‍ പേരുമാറ്റം കൊണ്ട് കോടതി നിലപാടു മാറ്റില്ലെന്നും കുമാരന്‍ പറഞ്ഞു.
 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.