2018 December 19 Wednesday
ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്.

ശബരിമലയിലും പമ്പയിലും പണികള്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

 

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായ ശബരിമലയിലും പമ്പയിലും ത്രിവേണിയിലും ചെളിയും മണ്ണും നീക്കംചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പുനര്‍നിര്‍മാണം സംബന്ധിച്ച എസ്റ്റിമേറ്റും വിശദാംശങ്ങളും സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടി. പമ്പയിലെയും ത്രിവേണിയിലെയും നിര്‍മാണച്ചെലവുകള്‍ ദേവസ്വം ബോര്‍ഡും പമ്പവരെയുള്ള പുനര്‍നിര്‍മാണച്ചെലവ് സര്‍ക്കാരും വഹിക്കുമെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു.
കെ.എസ്.ആര്‍.ടി.സി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി തുടങ്ങിയവര്‍ ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ സംബന്ധിച്ച് തിങ്കളാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസുമാരായ പി.ആര്‍ രാമചന്ദ്ര മേനോന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.