2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ശനിയും ഞായറും ബാങ്കുകള്‍ ചെക്കുകള്‍ സ്വീകരിക്കണമെന്ന് കലക്ടര്‍

കൊച്ചി: പ്രളയ ദുരന്തബാധിതര്‍ക്ക് 10000 രൂപ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട ബാങ്കുകള്‍ ചെക്കുകള്‍ സ്വീകരിക്കുന്നതിനും പ്രൊസസ് ചെയ്യുന്നതിനുമുള്ള സജ്ജീകരണങ്ങള്‍ ശനിയും ഞായറും ഒരുക്കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ബാങ്കുകള്‍ ഇതിനുള്ള നടപടികള്‍ എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലീഡ് ബാങ്ക് മാനേജരെ ചുമതലപ്പെടുത്തി. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഈ ശനിയും ഞായറും പ്രവര്‍ത്തി ദിവസം ആയിരിക്കുമെന്ന് ജില്ലാകലക്ടര്‍ പറഞ്ഞു. ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂവാറ്റുപുഴ, ആലുവ, കോതമംഗലം, പെരുമ്പാവൂര്‍, നോര്‍ത്ത് പറവൂര്‍, കൊച്ചി ബ്രാഞ്ചുകളും എറണാകുളം ഡിഎച്ച് റോഡിലെ പഞ്ചാബ് നാഷണല്‍ ബാങ്കുമാണ് ചെക്കുകള്‍ പ്രോസസ് ചെയ്യുന്നതിനുള്ള നടപടികള്‍ എടുക്കേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.