2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ശക്തിയാര്‍ജ്ജിക്കാന്‍ ബി.എസ്.എന്‍.എല്‍; 2,500 കോടി രൂപ നിക്ഷേപിക്കുന്നു

 

ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വിവിധ പദ്ധതികള്‍ക്കായി വന്‍ നിക്ഷേപത്തിനൊരുങ്ങി ബി.എസ്.എന്‍.എല്‍. വൈഫൈ ഹോട്ട്‌സ്‌പോട്ട്്, മൊബൈല്‍ ടവര്‍ സ്ഥാപിക്കല്‍, നെറ്റ്‌വര്‍ക്ക് വികസനം തുടങ്ങിയ പദ്ധതികള്‍ക്കായി 2500 കോടി രൂപയാണ് നിക്ഷേപിക്കുക.

ഇടതു തീവ്രവാദീ മേഖലകളിലാണ് ടവര്‍ സ്ഥാപിക്കുക. സര്‍ക്കാരാണ് ഇതിനുവേണ്ട ഫണ്ട് വഹിക്കുന്നത്. ഒപ്റ്റിക്കല്‍ ഫൈബര്‍ സംവിധാനം വിപുലപ്പെടുത്തി വൈഫൈ ഹോട്ട്‌സ്‌പോട്ട്്, ജി.എസ്.എം നെറ്റ്‌വര്‍ക്ക് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും.

ജി.എസ്.എം വിപുലീകരണത്തിന്റെ ഭാഗമായി 20,000 ബി.ടി.എസ് സ്ഥാപിക്കും. ഇതില്‍ അധികവും ഒക്ടോബര്‍- മാര്‍ച്ച്് കാലയളവില്‍ പൂര്‍ത്തീകരിക്കും.

രാജ്യത്ത് ഇപ്പോള്‍ 2700 സ്ഥലത്താണ് വൈഫൈ ഹോട്ട്‌സ്‌പോട്ട് സംവിധാനങ്ങളാണുള്ളത്. 2018 ഓടെ ഇത് 40,000 സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.