2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

ശക്തമായ മഴയില്‍ മുംബൈ-ഗോവ ഹൈവേ പാലം തകര്‍ന്നു; 22 പേരെ കാണാതായി

മുംബൈ: ശക്തമായ മഴയില്‍ മുംബൈ-ഗോവ ദേശീയ പാതയിലെ പാലം തകര്‍ന്നു. മഹാബലീശ്വരത്ത് സാവിത്രി നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. പാലം തകര്‍ന്നതിനെ 22 പേരെ കാണാതായതായും നാലു കാറുകളും രണ്ടും ബസ്സുകളും ഉള്‍പ്പെടെ ഒലിച്ചു പോയതായും റിപ്പോര്‍ട്ടുകളുണ്ട്. പുലര്‍ച്ചെ രണ്ടു മണിക്കാണ് പാലം തകര്‍ന്നതെന്നാണ് വാര്‍ത്തകള്‍.

ബ്രിട്ടീഷ് കാലഘട്ടത്ത് നിര്‍മിക്കപ്പെട്ടതാണ് പാലം. ശക്തമായ മഴ കാരണം സാവിത്രി നദിയിലെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെയാണ് പാലം തകര്‍ന്നതെന്നാണ് അനുമാനം. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് എസ്.പി റെയ്ഗാഡും കലക്ടറും പറഞ്ഞു. 50 പേരടങ്ങുന്ന എന്‍.ഡി.ആര്‍.എഫ് സംഘം രക്ഷാപ്രവര്‍ത്തനവുമായി സ്ഥലത്തുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

 

രണ്ട് സമാന്തര പാലങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോകാനുള്ള പഴയ പാലവും ഗോവയില്‍ നിന്ന് മുംബൈയിലേക്ക് വരാനുള്ള പുതിയ പാലവും.ഇതില്‍ പഴയ പാലമാണ് തകര്‍ന്നത്. പഴയപാലം തകര്‍ന്ന ഉടന്‍ തന്നെ പുതിയ പാലത്തിലൂടെയുള്ള ഗതാഗതം തടഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.