2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

ശക്തമായ കാറ്റിലും മഴയിലും വസ്ത്രാലയത്തിന്റെ മുകള്‍ ഭാഗം തകര്‍ന്നുവീണു

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ ശക്തമായ കാറ്റിലും മഴയിലും വസ്ത്രാലയത്തിന്റെ എ.സി.പി ചെയ്ത മുകള്‍ ഭാഗം തകര്‍ന്നുവീണു. വ്യാഴാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് അപകടം.  അപകടത്തില്‍ ഒരു കോടി രൂപയോളം നഷ്ടമാണ് കണക്കാക്കുന്നത്. മാനിക്കുനിയില്‍ പുതുതായി ആരംഭിച്ച സെഞ്ച്വറി ഫാഷന്‍ സിറ്റിയുടെ രണ്ടാം നിലയായി എ.സി.പി വര്‍ക്ക് ചെയ്ത ഭാഗമാണ് തകര്‍ന്ന് വീണത്. പൈപ്പില്‍ തീര്‍ത്ത തൂണുകളും ഇവ ഉറപ്പിക്കുന്നതിന്നായി തീര്‍ത്ത സിമന്റ് തറയുമാണ് കാറ്റില്‍ നിലംപൊത്തിയത്. കടയുടെ മുന്‍ഭാഗത്ത് നിര്‍ത്തിയിരുന്ന വാഹനങ്ങള്‍ക്ക് മുകളിലാണ് ഇവ വീണത്. ഇതിനെ തുടര്‍ന്ന് കടയുടെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒന്‍പത് കാറുകളും 40 ഓളം ഇരുചക്രവാഹനങ്ങള്‍ക്കും ഒരു ഓട്ടോറിക്ഷക്കും നാശനഷ്ടം സംഭവിച്ചു. ഷോപ്പില്‍ എത്തി തിരിച്ചപോകുന്നതിനായി ഓട്ടോയില്‍ കയറിയ ബീനാച്ചി സ്വദേശി സിന്ധു(37)വിന് നിസാര പരുക്കേറ്റു.  കാലിന് പരുക്കേറ്റ ഇവരെ സുല്‍ത്താന്‍ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് വാഹനങ്ങളില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. അപകട സമയത്ത് ഷോപ്പില്‍ നിറയെ ആളുകളുമുണ്ടായിരുന്നു. അപകട വിവരമറിഞ്ഞെത്തിയ സമീപത്തെ കച്ചവടക്കാരും ചുമട്ടുതൊഴിലാളികളും നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.