2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

വ്യായാമത്തിലൂടെ വാഷിങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാം

ഇരിക്കൂര്‍: വ്യായാമത്തിലൂടെ പ്രവര്‍ത്തിക്കുന്ന വാഷിങ് മെഷീന്‍ കൗതുകമായി. ഇരിക്കൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഉപജില്ലാശാസ്‌ത്രോത്സവത്തിലാണ് വിദ്യാര്‍ഥികള്‍ കൗതുകകരമായ മെഷീന്‍ രൂപകല്‍പനചെയ്തത്.
വൈദ്യുതി ചെലവില്ലെന്നാണ് ഇതിന്റെ മെച്ചം. ഒരു സൈക്കിള്‍ വഴിയാണ് ഇതുപ്രവര്‍ത്തിപ്പിക്കുന്നത്. സൈക്കിളിന്റെ ചക്രം കറക്കി അതിന്റെ വേഗതയില്‍ സമീപത്തു തയാറാക്കിയ ടാങ്കില്‍ വസ്ത്രങ്ങളുംആവശ്യത്തിന് വെള്ളവും സോപ്പുപൊടിയും ചേര്‍ത്താല്‍ അരമണിക്കൂറിനകം അലക്കിയെടുക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News