2017 April 26 Wednesday
സൗന്ദര്യം കാഴ്ചയെ ആകര്‍ഷിക്കുന്നു. അര്‍ഹത ആത്മാവിനെ കീഴടക്കുന്നു.
അലക്‌സാണ്ടര്‍ പോപ്പ്‌

വ്യാപാരികള്‍ 15നകം ജി.എസ്.ടി രജിസ്‌ട്രേഷന്‍ നടത്തണം

gstt

തിരുവനന്തപുരം: ജി.എസ്.ടി നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് വ്യാപാരികള്‍ നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍ നടത്തണമെന്ന് വാണിജ്യ നികുതി വകുപ്പ് നിര്‍ദേശിച്ചു. ജനുവരി 15 ആണ് അവസാന തീയതി. രാജ്യവ്യാപകമായി നടത്തുന്ന നടപടിക്കെതിരെ പ്രചാരണം നടത്തുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് വാണിജ്യ നികുതി വകുപ്പ് കമ്മിഷണര്‍ ഡോ. രാജന്‍ എന്‍ ഖൊബ്രഗഡെ മുന്നറിയിപ്പ് നല്‍കി. നിയമം പാസായതിന് ശേഷം മതി രജിസ്‌ട്രേഷന്‍ എന്ന പ്രചാരണം ഉണ്ടായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ജി.എസ്.ടി മുന്നൊരുക്കങ്ങളുടെ ഭാഗമാണ് രജിസ്‌ട്രേഷന്‍ നടപടിയെന്നും കമ്മിഷനര്‍ വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.