2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

വ്യാപാരികള്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും

പാലാ : അന്തരിച്ച കെ.എം മാണിയുടെ സംസ്‌കാരം നടക്കുന്ന ഇന്ന് അദ്ദേഹത്തോടുളള ആദര സൂചകമായി പാലായില്‍ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂനിറ്റ് അറിയിച്ചു.മെഡിക്കല്‍ സ്റ്റോറുകള്‍, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റുകള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് വക്കച്ചന്‍ മറ്റത്തില്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി വി.സി ജോസഫ് അനുശോചന പ്രമേയം അവതരിപ്പിപ്പിച്ചു.
പാലാ : കെ.എം മാണിയുടെ സംസ്‌കാരം നടക്കുന്ന ഇന്ന് ഉച്ചക്ക് രണ്ട് മുതല്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി പൈക ടൗണ്‍, ഗവ. ഹോസ്പിറ്റല്‍, ഇടമറ്റം, വിളക്കുമാടം എന്നിവിടങ്ങളിലെ വ്യാപാരികള്‍ കടകളും വ്യാപാരസ്ഥാപനങ്ങളും അടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പൈക യൂനിറ്റ് പ്രസിഡന്റ് ജോണി കുന്നപ്പള്ളി അറിയിച്ചു.
ചങ്ങനാശേരി : കെ.എം മാണിയുടെ സംസ്‌കാര കര്‍മം നടക്കുന്ന ഇന്ന് ഉച്ചക്ക് ഒന്നു മുതല്‍ നാലുവരെ കടകള്‍ മുടക്കമായിരിക്കുമെന്ന് ചങ്ങനാശേരി മര്‍ച്ചന്റെസ് അസോസിയേഷന്‍ അറിയിച്ചു. സംഘടനയ്ക്ക് എന്നും താങ്ങും തണലുമായിരുന്ന മാണിസാറിന്റെ ദേഹവിയോഗത്തില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് ബിജു കയ്യാലപ്പറമ്പില്‍ അധ്യക്ഷനായ യോഗത്തില്‍ കെ.എച്ച്.എം ഇസ്മാഈല്‍ , രാജന്‍ തോപ്പില്‍, സാംസണ്‍ വലിയപറമ്പില്‍ , ടോമിച്ചന്‍ അയ്യരുകുളങ്ങര, ബാലകൃഷ്ണ കമ്മത്ത്, കുഞ്ഞുമോന്‍ തുമ്പുങ്കല്‍ ,ടി.കെ.അന്‍സര്‍ എന്നിവര്‍ സംസാരിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.