2020 March 29 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

വ്യാപം അഴിമതി: 634 എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുകുലുക്കിയ മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ്(പി.ഇ.ബി) അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ 634 എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കാന്‍ സുപ്രിം കോടതി ഉത്തരവ്. 

2013ല്‍ നടന്ന മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡല്‍(വ്യാപം) എന്ന പേരിലറിയപ്പെടുന്ന തട്ടിപ്പ് വന്‍വിവാദങ്ങള്‍ക്കാണു വഴിവച്ചത്. പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് അനാരോഗ്യകരമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഇതിനകം പ്രവേശനം നേടിയ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ പ്രവേശനം തടയാന്‍ സുപ്രിം കോടതി ഉത്തരവിട്ടത്. 2008 നും 2013നും ഇടയില്‍ പ്രവേശനം നേടിയവര്‍ക്ക് സുപ്രിം കോടതി വിധി തിരിച്ചടിയാകും.
പ്രവേശനത്തിന് തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിച്ചുവെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ പ്രൊഫഷണല്‍ പരീക്ഷാബോര്‍ഡിനോട് പ്രവേശനം റദ്ദാക്കാന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.
2013ലാണ് വ്യാപം അഴിമതി പുറത്താകുന്നത്. ഇതേത്തുടര്‍ന്ന് പരീക്ഷാബോര്‍ഡ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും 634 വിദ്യാര്‍ഥികള്‍ അനധികൃതമായാണ് പ്രവേശനം നേടിയതെന്ന് കണ്ടെത്തുകയും ചെയ്തു. ഈ വിദ്യാര്‍ഥികളില്‍ പലരും സ്വകാര്യ മെഡിക്കല്‍ കോളജുകളിലാണ് പ്രവേശനം നേടിയത്. 400 പേര്‍ ഇതിനകം കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പരീക്ഷാബോര്‍ഡ് നടത്തിയ പരിശോധനയില്‍ ഉത്തരപേപ്പറുകള്‍ ആരുടേതെല്ലാമെന്നു തിരിച്ചറിഞ്ഞിരുന്നു. ഈ പേപ്പറുകളിലെ ഉത്തരങ്ങളെല്ലാം പകര്‍ത്തിയെഴുതിയതാണെന്നു കണ്ടെത്തി. തെറ്റായ ഉത്തരങ്ങളെല്ലാം ആരോപണ വിധേയരായ വിദ്യാര്‍ഥികളുടെ പരീക്ഷാപേപ്പറുകളില്‍ കണ്ടതാണ് സംശയത്തിന് ഇടയാക്കിയത്.

 

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News