2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി രണ്ടാം വിവാഹം കഴിച്ചയാള്‍ പിടിയില്‍

 

നെടുമങ്ങാട്: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി വിവാഹ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. ആര്യനാട് കാനക്കുഴി എസ്.എസ്.മന്‍സിലില്‍ സജീര്‍ (28) ആണ് ആദ്യ ഭാര്യയായ ഉഴമലയ്ക്കല്‍ കുഴിവിള റജീന മന്‍സിലില്‍ റഹീ മാബീവിയുടെ പരാതിയെ തുടര്‍ന്ന് പിടിയിലായത്.നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സജീര്‍ റഹീമാ ബീവിയെ വിവാഹം കഴിച്ചത്. ഇതിനു ശേഷം വയനാട്ടെത്തിയ സജീര്‍ അവിടെ നിന്നും രണ്ടാമത് വിവാഹം കഴിച്ചു.ഇതറിഞ്ഞ ആദ്യ ഭാര്യയായ റഹീമാ ബീവി പൊലിസില്‍ പരാതിപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News