2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

വ്യാജ സന്ദേശങ്ങള്‍

സൈതലവി ഫൈസി, കടമ്പഴിപ്പുറം

വ്യാജ സന്ദേശ കൈമാറ്റം വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഹര്‍ത്താല്‍, പൊലിസ് സന്ദേശ മെന്നൊക്കെയുള്ള പേരില്‍ പ്രചരിക്കുന്ന ഒര്‍ജിനലിനെ പോലും വെല്ലുന്നതാകയാല്‍ പലരും സത്യമാണെന്ന് വിശ്വസിച്ചുപോകുകയാണ്.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ വ്യാജ വാട്‌സാപ് സന്ദേശം മൂലം രണ്ടുപേരെ അടിച്ചുകൊല്ലുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം തന്നെ ഉദാഹരണം.
പലരും കണ്ണുംപൂട്ടി ഫോര്‍വേഡ് ചെയ്യുന്ന രീതി മാറ്റിയാല്‍ ഒരു പരിധിവരെ ഇതിനൊരു പരിഹാരമാവും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.