2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

വ്യാജ പ്രചാരണം: ജേക്കബ് വടക്കുംചേരി റിമാന്‍ഡില്‍

തിരുവനന്തപുരം: എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച ജേക്കബ് വടക്കുംചേരിയെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഈ മാസം 21 വരെ റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടച്ചത്.
എലിപ്പനി പ്രതിരോധമരുന്ന് ആരോഗ്യത്തിന് ഹാനികരമാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മന്ത്രി കെ.കെ ശൈലജയുടെ പരാതിയില്‍ ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. ജേക്കബ് വടക്കുംചേരിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഡി.ജി.പിക്ക് കത്ത് നല്‍കിയിരുന്നു. രോഗപ്രതിരോധ മരുന്നുകള്‍ക്കെതിരേ പ്രചാരണം നടത്തിയിട്ടുള്ള ഇയാള്‍ക്കെതിരേ സമാനമായ കേസുകള്‍ മുന്‍പും രജിസ്റ്റര്‍ ചെയ്തിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സൈബര്‍ സെല്ലിനെ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ ചുമതലപ്പെടുത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.