2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

വ്യാജവാര്‍ത്ത; കാംപയിനുമായി ജില്ലാഭരണകൂടം

 

കണ്ണൂര്‍: സാമൂഹിക മാധ്യമങ്ങളിലൂടെ പടരുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ക്കിടയില്‍ ‘സത്യമേവ ജയതേ’ ബോധവല്‍ക്കരണ യജ്ഞവുമായി ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ കലക്ടര്‍ മീര്‍ മുഹമ്മദലി ജില്ലയിലെ ഹൈസ്‌കൂളുകളിലെ ഐ.ടി അധ്യാപകര്‍ക്കായി ഓറിയന്റേഷന്‍ ക്ലാസ് നടത്തി. വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും മറ്റും ദിനംപ്രതി വ്യാജവാര്‍ത്തകള്‍ ഒന്നും നോക്കാതെ ഫോര്‍വേഡ് ചെയ്തുവിടുന്നവര്‍ നിരന്തരം വിഡ്ഢികളാക്കപ്പെടുകയാണെന്നു കലക്ടര്‍ ചൂണ്ടിക്കാട്ടി. വ്യാജ വാര്‍ത്തകള്‍ക്കും സന്ദേശങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ ഉടന്‍ കേസെടുക്കുകയെന്നതാണു സര്‍ക്കാര്‍ നയമെന്നും കലക്ടര്‍ വ്യക്തമാക്കി.
വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ ആത്മ നിര്‍വൃതിയടയുന്നത് അത് അവര്‍ക്കുതന്നെ തിരിച്ചുകിട്ടുമ്പോഴാണ്. എന്നാല്‍ അവരെ കാത്തിരിക്കുന്നത് പൊലിസ് നിയമപ്രകാരവും ഐ.ടി ആക്ട് പ്രകാരവുമുള്ള നിയമനടപടികളാണ്. ഇത്തരം വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വളരെയധികം പങ്ക് വഹിക്കുന്നതു സാധാരണ പൊതുജനമാണെന്നും കലക്ടര്‍ പറഞ്ഞു.
ബോധവല്‍ക്കരണ ക്ലാസ് മൂന്ന് മാസത്തിനകം ജില്ലയിലെ എട്ടുമുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികള്‍ക്കുമായി നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു. വൈസ് പ്രസിഡന്റ് പി.പി. ദിവ്യ, സ്ഥിരംസമിതി അധ്യക്ഷര്‍, അംഗങ്ങള്‍, ഐ.ടി അധ്യാപകര്‍ എന്നിവര്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.