2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

വ്യാജമദ്യവും ലഹരി വില്‍പ്പനയും; കൊയിലാണ്ടി താലൂക്കില്‍ കര്‍മ പദ്ധതി തയാറായി

കൊയിലാണ്ടി: താലൂക്കില്‍ വ്യാജമദ്യത്തിനും ലഹരി വില്‍പ്പനയ്ക്കുമെതിരേ കര്‍മ പദ്ധതി തയാറായി. തഹസില്‍ദാര്‍ എന്‍. റംലയുടെയും കെ. ദാസന്‍ എം.എല്‍.എയുടെയും നേതൃത്വത്തില്‍ നടന്ന എക്‌സൈസ്, പൊലിസ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗത്തിലാണ് പദ്ധതി തയാറാക്കിയത്. കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ അധ്യക്ഷനായി. താലൂക്ക് ജാഗ്രതാ സമിതി കണ്‍വീനര്‍ കെ.വി അബ്ദുല്‍ മജീദ് പദ്ധതി വിശദീകരിച്ചു.
 പ്രശ്‌നങ്ങളുള്ള പ്രദേശങ്ങളില്‍ എക്‌സൈസ്, പൊലിസ്, റവന്യൂ ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തും. നിരോധിത വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കും. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണവും പരാതിപ്പെട്ടികളും സ്ഥാപിക്കും.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി ഗോപാലന്‍ നായര്‍ (കീഴരിയൂര്‍), എന്‍. പത്മജ (കായണ്ണ), പി.എം കുഞ്ഞിക്കണ്ണന്‍ (നൊച്ചാട് ), കെ.എം റീന (പേരാമ്പ്ര), എന്‍.കെ പ്രേമന്‍ (തിക്കോടി), എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. പ്രേംകൃഷ്ണ, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ വിജയകുമാര്‍ തോമസ്, പി. സജിത്ത് കുമാര്‍. എസ്.ഐമാരായ കെ.പി ഹരിദാസന്‍, വി.എം മോഹന്‍ദാസ്, കെ.പി പ്രകാശന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇളയിടത്ത് വേണുഗോപാല്‍, പി.വി ഇബ്രാഹിം കുട്ടി, കെ.എം നജീബ്, കെ.ടി രാജന്‍, വി.കെ പത്മിനി, ചന്ദ്രിക പൂമഠത്തില്‍, ഒ.എം കൃഷ്ണകുമാര്‍, പപ്പന്‍ കന്നാട്ടി, സി.വി ക്ലാരമ്മ, എന്‍.എ ഹാജി മൂസ, പി. സത്യന്‍, ഗംഗന്‍ തുമ്പക്കണ്ടി, എന്‍.കെ രാജന്‍, ശശി കമ്മട്ടേരി സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.