2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വ്യാജബിരുദം: ഒടുവില്‍ പൊലിസ്  സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തി

 
 
തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി ഐ.ടി അനുബന്ധ സ്ഥാപനത്തില്‍ ജോലി നേടിയെന്ന കേസില്‍ കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞാല്‍ സ്വപ്നയെ അറസ്റ്റ് ചെയ്യാനും സ്വപ്നയുടെ അറസ്റ്റ് ഇപ്പോള്‍ രേഖപ്പെടുത്താനും എന്‍.ഐ.എ കോടതി തിരുവനന്തപുരം കണ്‍ഡോണ്‍മെന്റ് പൊലിസിന് അനുമതി നല്‍കി. 
ഇതേതുടര്‍ന്ന് കണ്‍ഡോണ്‍മെന്റ് പൊലിസ് സ്വപ്നക്കെതിരേ കേസെടുത്തു.സ്വപ്നയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ബാബാ അംബേദ്ക്കര്‍ ടെക്‌നിക്കല്‍ സര്‍വകലാശാല പൊലിസിനെ അറിയിച്ചു. സര്‍വകാലാശ ബി.കോം കോഴ്‌സ് നടത്തുന്നില്ല. സ്വപ്ന പ്രഭ സുരേഷ് എന്ന വിദ്യാര്‍ഥിനി സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്നും സര്‍വകലാശാല രജിസ്ട്രാര്‍ കണ്‍ഡോണ്‍മെന്റ് അസി. കമ്മിഷണറെ അറിയിച്ചു. അതിനിടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ് അന്വേഷിക്കുന്ന സംഘം കൂട്ടത്തോടെ ഇന്നലെ ക്വാറന്റൈനില്‍ പ്രവേശിച്ചു. അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിവില്‍ പൊലിസ് ഓഫിസര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന സി.ഐ ഉള്‍പ്പെടെയുള്ളവരാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.