2017 August 17 Thursday
അധ്വാനം പ്രശസ്തിയുടെ പിതാവാണ്
യുറിപ്പിടിസ്‌

വോള്‍വോ 2019ല്‍ ഇലക്ട്രിക് കാറുകളിറക്കും

സ്‌റ്റോക്‌ഹോം: 2019ല്‍ ഇലക്ട്രിക് കാറുകള്‍ നിരത്തിലിറക്കാന്‍ പദ്ധതിയിട്ട് വോള്‍വോ. കഴിഞ്ഞ ബുധനാഴ്ചയാണ് കമ്പനി ഇക്കാര്യം ഒദ്യോഗികമായി പ്രഖ്യാപിച്ചത്.ഇന്ന് ഇലക്ട്രിക് കാറുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്നും തങ്ങളുടെ ഉപഭോക്താക്കളുടെ താല്‍പര്യം പരിഗണിച്ചാണ് കാര്‍ ഇറക്കുന്നതെന്നാണ് കമ്പനി അറിയിച്ചത്.

2019ല്‍ വോള്‍വേ ഇറക്കുന്ന കാറുകള്‍ക്കെല്ലാം ഇലക്ട്രിക് മോട്ടോര്‍ ആയിരിക്കും. 2019നും 2021നും ഇടക്ക് അഞ്ച് ഇലക്ട്രിക് കാറുകളാണ് കമ്പനി ഇറക്കുക. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പുതിയ നീക്കം. നിലവില്‍ പെട്രോള്‍,ഡീസല്‍ മോഡലുകളിലായി ഇറക്കുന്ന ലോകത്തെ തന്നെ ആഢംബര കാര്‍ നിര്‍മാതാക്കളാണ് വോള്‍വോ.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.