2020 May 26 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വോയിസ് കോളിംഗ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണം: സ്വകാര്യ ടെലികോം കമ്പനികള്‍

ന്യൂഡല്‍ഹി: വോയിസ് കോളിംഗ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളുടെ സംഘടനയായ സി.ഒ.എ.ഐ ആവശ്യപ്പെട്ടു. ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെ കൊണ്ടുവന്ന ഈ ആപ്പുകള്‍ നിയമവിരുദ്ധമാണെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടി.

ടെലികോം സെക്രട്ടറി ജെ.എസ് ദീപകിന് നല്‍കിയ കത്തിലാണ് കമ്പനികള്‍ ഈ ആവശ്യമുന്നയിച്ചത്. സംഘടനയ്ക്ക് വേണ്ടി ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ് മാത്യൂസ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഫലത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് ഈ ആപ്പിലൂടെ ഫോണ്‍വിളികള്‍ നടത്തി ടെലികോം കമ്പനികള്‍ക്ക് നഷ്ടമുണ്ടാക്കുകയാണെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടി.
ഭാരതി എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, വോഡാഫോണ്‍, ടെലിനോര്‍ എന്നീ കമ്പനികളും ഈ ആവശ്യം ഉന്നയിച്ച് പ്രത്യേകം കത്തുകള്‍ നല്‍കിയിട്ടുണ്ട്. അതേസമയം ഈ ആവശ്യത്തോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്ന് റിലയന്‍സ് ജിയോ പറഞ്ഞു. ബി.എസ്.എന്‍.എല്‍ ആവട്ടെ, ഇക്കാര്യത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ തീരുമാനത്തിന് കാക്കുയാണെന്ന് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News