2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ല; വോട്ടര്‍മാര്‍ മടങ്ങി

കണ്ണൂര്‍: വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലെത്തിയ വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ മടങ്ങി. ജില്ലയില്‍ പലയിടത്തും ഈ പ്രശ്‌നം ഉണ്ടായെങ്കിലും മാടായി ജി.എം യു.പി സ്‌കൂളിലെ 23 ബൂത്തിലെത്തിയ പലരും പരാതി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രദ്ധയില്ലാത്തതാണ് ഇതിനു കാരണമെന്ന് വോട്ടു ചെയ്യാന്‍ കഴിയാതെ പോയ വോട്ടര്‍മാര്‍ പറഞ്ഞു. വീട്ടില്‍ വോട്ടുതേടി എത്തിയപ്പോള്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്നാണ് അറിയിച്ചത്.
എന്നാല്‍ വോട്ടുചെയ്യാന്‍ എത്തിയപ്പോഴാണു പേരില്ലാത്തതായി കണ്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതില്‍ പലരും വോട്ട് ചെയ്തതായും പറയുന്നു. ആദ്യം തന്നെ ഇക്കാര്യം അറിഞ്ഞിരുന്നെങ്കില്‍ വോട്ടുചെയ്യാന്‍ വരില്ലെന്നും ഇവര്‍ അറിയിച്ചു. പലരും വോട്ടു ചെയ്യാനാകാത്ത സങ്കടം പ്രകടിപ്പിച്ചാണു മടങ്ങിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.