2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വോട്ടെണ്ണല്‍ കേന്ദ്രത്തിലെ കണ്‍ട്രോള്‍ റൂം നിരീക്ഷണം: എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചു

പാലക്കാട്: വോട്ടെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം) സൂക്ഷിക്കുന്ന സ്‌ട്രോങ്ങ് റൂമുകളുടെ സുരക്ഷ മുന്‍നിര്‍ത്തി വോട്ടെണ്ണല്‍ കേന്ദ്രത്തിലെ കണ്‍ട്രോള്‍ റൂമിലേക്ക് 21 എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് പ്രത്യേക നിയമനം. മുണ്ടൂര്‍ ആര്യനെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രം. ഏപ്രില്‍ 24 മുതല്‍ മെയ് 22വരെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയും വൈകിട്ട് ആറുമുതല്‍ രാവിലെ ആറുവരെയുമായി 24 മണിക്കൂറാണ് ഡ്യൂട്ടി സമയം. തഹസില്‍ദാര്‍ തസ്തികയിലുള്ളവരെയാണ് എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ടുമാരായി നിയമിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.