2019 October 13 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

വോട്ടിന് പണം: തമിഴ്‌നാട് ആരോഗ്യമന്ത്രിയുടെ വീട്ടില്‍ റെയ്ഡ്

ചെന്നൈ: തമിഴ്‌നാട് ആരോഗ്യമന്ത്രി സി.വിജയഭാസ്‌കറിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 2.20 കോടി രൂപ പിടിച്ചെടുത്തു. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ഒഴിവു വന്ന ആര്‍.കെ.നഗര്‍ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടിനായി പണം നല്‍കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തിയത്.
തമിഴ് സിനിമാ താരം ശരത് കുമാര്‍, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയവരുടെ വീടുകളിലടക്കം 34 കേന്ദ്രങ്ങളിലാണ് ഇന്നലെ പുലര്‍ച്ചെ ഒരേസമയം ആദായനികുതി വകുപ്പ് റെയ്ഡിനെത്തിയത്.
ശശികല പക്ഷത്തിന് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പണം നല്‍കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നത് വിജയഭാസ്‌കറാണെന്ന ആരോപണം ശക്തമാണ്. അണ്ണാ ഡി.എം.കെ ശശികല പക്ഷത്തെ പ്രമുഖ നേതാവുകൂടിയാണ് വിജയ ഭാസ്‌കര്‍. ശരത്കുമാറിന്റെ പാര്‍ട്ടിയായ എ.ഐ.എസ്.എം.കെ ശശികല പക്ഷം സ്ഥാനാര്‍ഥിയായ ടി.ടി.വി ദിനകരനെയാണ് തെരഞ്ഞെടുപ്പില്‍ പിന്തുണക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News