2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വോട്ടര്‍ പട്ടികയും തിരിച്ചറിയല്‍ കാര്‍ഡും നല്‍കിയില്ല വട്ടം കറങ്ങി ബി.എല്‍.ഒമാര്‍

കണ്ണൂര്‍: തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജില്ലയില്‍ ഭൂരിപക്ഷ ബൂത്തുകളിലും ഇതുവരെ വോട്ടര്‍ പട്ടിക ലിസ്റ്റ് വിതരണം ചെയ്തില്ല. ജില്ലയില്‍ 160 ബൂത്തുകളാണ് ഉള്ളത്. ഇതില്‍ 45 ബൂത്തുകള്‍ക്കു മാത്രമാണ് ലിസ്റ്റ് ലഭിച്ചത്. വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടവരെ തിരഞ്ഞു പിടിച്ചു നല്‍കേണ്ട ഉത്തരവാദിത്വം ബൂത്ത് ലെവല്‍ ഓഫിസര്‍ക്ക് (ബി.എല്‍.ഒ) ആണ്. എന്നാല്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഒരു ബൂത്തിലെ 400ലധികം വീടുകളില്‍ എങ്ങനെ എത്തിക്കുമെന്ന ആശങ്കയിലാണ് ബി.എല്‍.ഒമാര്‍. പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
നവംബര്‍ 15നു ശേഷം പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ അപേക്ഷിച്ചവരുടെ തിരിച്ചറിയല്‍ കാര്‍ഡും വിതരണം ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാത്തതിനാല്‍ വോട്ടര്‍മാര്‍ സമീപിക്കുന്നത് ബി.എല്‍.ഒമാരെയാണ്. ബന്ധപ്പെട്ട അധികൃതരെ സമീപിച്ചാല്‍ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നാണു ബി.എല്‍.മാരുടെ വിശദീകരണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.