2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

വോട്ടര്‍മാരെ സ്വീകരിച്ചത് അലങ്കരിച്ച ബൂത്തുകള്‍; ദക്ഷിണ കന്നഡയില്‍ തെരഞ്ഞെടുപ്പ് സമാധാനപരം

മംഗളൂരു: ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്ന ദക്ഷിണ ജില്ല, ഉഡുപ്പി, ഹാസന്‍ മണ്ഡലങ്ങളില്‍ വോട്ടര്‍മാരെ സ്വീകരിച്ചത് അലങ്കരിച്ച ബൂത്തുകള്‍. ഇത് വോട്ടര്‍മാരില്‍ കൗതുകമുളവാക്കി. ദക്ഷിണ കന്നഡ മണ്ഡലത്തിലെ വിവിധ ബൂത്തുകളാണ് അണിഞ്ഞൊരുങ്ങി വോട്ടര്‍മാരെ സ്വീകരിച്ചത്. കന്യാന ഗവ. മോഡല്‍ സ്‌കൂള്‍, പുത്തൂര്‍ ഉജ്രുപാദേ ഗവ. പ്രൈമറി സ്‌കൂള്‍,സുള്ള്യ രാമകൃഷ്ണ എയ്ഡഡ് സ്‌കൂള്‍, ധര്‍മ്മസ്ഥല മഞ്ജുനാഥ സ്വാമി സ്‌കൂള്‍, സൂറത്കല്‍ സ്‌കൂള്‍ എന്നീ ബൂത്തുകളാണ് വോട്ടര്‍മാരില്‍ കൗതുകം സൃഷ്ടിച്ചത്.
ഉച്ചക്ക് മുന്‍പ് തന്നെ പോളിങ് നില അന്‍പത് ശതമാനത്തിലധികമായി. പ്രായമുള്ളവരും യുവാക്കളും ഉള്‍പ്പെടെ വളരെ ആവേശത്തോടെയാണ് കനത്ത ചൂടിനിടയിലും വോട്ടുരേഖപ്പെടുത്താന്‍ കാത്തുനിന്നത്. പല ബൂത്ത് പരിസരങ്ങളിലും വോട്ടര്‍മാര്‍ക്ക് വെയിലില്‍നിന്നു സംരക്ഷണം നല്‍കുന്നതിനുവേണ്ടി പന്തലുകള്‍ ഒരുക്കിയിരുന്നു.
സ്ത്രീകള്‍ക്ക് പ്രത്യേകമായി സഖിയെന്ന പേരില്‍ ഇരുപതോളം ബൂത്തുകളും അധികൃതര്‍ സജ്ജീകരിച്ചിരുന്നു. ബെല്‍ത്തങ്ങാടി, മൂഡുബദ്‌രി, ശ്രീനിവാസനഗര, സൂറത്കല്‍, ചിത്രപുര, കടമ്പ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ബൂത്തുകളാണ് സഖി ബൂത്തുകളായി ഒരുക്കിയത്. ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ ഉച്ചക്ക് മുന്‍പ് തന്നെ പോളിങ് ശതമാനം അന്‍പത് പിന്നിട്ടിരുന്നു.
ഉച്ചക്ക് 3.15 ഓടെ മംഗളൂരു ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ പാര്‍ലമെന്റ് സീറ്റ് പരിധിയില്‍ പോളിങ് ശതമാനം 60.02 ആയി ഉയര്‍ന്നിരുന്നു. ബെല്‍ത്തങ്ങാടി 60.57, മൂഡുബിദ്രി 58.33,മംഗളൂരു നോര്‍ത്ത് 58.33,ഉള്ളാള്‍ 57.42,ബണ്ട്വാള്‍ 64.06,സുള്ള്യ 65.04 എന്നിങ്ങനെയായിരുന്നു പോളിങ് നില. അതെ സമയം ഉഡുപ്പി,ചിക്കമംഗലൂരു മണ്ഡലത്തില്‍ 54.93, കുന്ദാപുരയില്‍ 57.53 ശതമാനം എന്ന നിലയിലാണ് പ്രസ്തുത സമയത്ത് പോളിങ് നില.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.