2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

വൈ.എസ് രാജശേഖര റെഡ്ഡിയുടെ സഹോദരന്‍ മരിച്ച നിലയില്‍

അമരാവതി: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ സഹോദരന്‍ വൈ.എസ് വിവേകാനന്ദ റെഡ്ഡിയെ മരിച്ച നിലയില്‍ കണ്ടെത്തി.
68 വയസ് പ്രായമുണ്ട്. കഡപ്പ ജില്ലയിലെ വസതിയിലാണ് ഇയാളെ ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലിസ് കേസെടുത്തു.
വിവേകാനന്ദ റെഡ്ഡിയുടെ പേഴ്‌സനല്‍ സെക്രട്ടറി എം.വി കൃഷ്ണ റെഡ്ഡിയാണ് പൊലിസില്‍ പരാതി നല്‍കിയത്. കിടപ്പുമുറിയിലും കുളിമുറിയിലും രക്തത്തിന്റെ പാടുകള്‍ കണ്ട സാഹചര്യത്തിലാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചത്.
മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് വിവേകാനന്ദ റെഡ്ഡിയുടെ മരുമകനും മുന്‍ എം.എല്‍.എയുമായ വൈ.എസ് അവിനാഷ് റെഡ്ഡി പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.