2019 April 22 Monday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോര്‍ഡ് തകര്‍ത്തു

തൊടുപുഴ: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോര്‍ഡ് തകര്‍ത്തു. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ ഉപയോഗിച്ചത് 8.7 കോടി യൂനിറ്റ് വൈദ്യുതിയാണ്. ഇത് സര്‍വകാല റെക്കോര്‍ഡ് ആണ്.  ഇതിനു മുന്‍പത്തെ റെക്കോര്‍ഡ് മാര്‍ച്ച് 28ന് ഉപയോഗിച്ച 8.64 കോടി യൂനിറ്റ് ആയിരുന്നു. ചെറിയ ഇടവേളക്കു ശേഷം സംസ്ഥാനത്ത് ചൂട് വീണ്ടും കനത്തതോടെയാണ് വൈദ്യുതി ഉപഭോഗം കുതിച്ചത്.  ഒന്‍പതു കോടി യൂനിറ്റ് വരെ വരും ദിവസങ്ങളില്‍ ഉപഭോഗം എത്തുമെന്നാണ് കെ.എസ്.ഇ.ബി കണക്കുകൂട്ടുന്നത്. വൈദ്യുതി ഉപഭോഗം ഉയര്‍ന്നതിനൊപ്പം പുറം വൈദ്യുതിയുടെ അളവും കൂട്ടിയിട്ടുണ്ട്. 6.3 കോടി യൂനിറ്റ് ഇന്നലെ പുറത്തുനിന്ന് എത്തിച്ചു. 2.38 കോടി യൂനിറ്റായിരുന്നു ആഭ്യന്തര ഉല്‍പാദനം. ഈ മാസത്തെ ഇതുവരെയുള്ള ശരാശരി ദിവസ ഉപഭോഗം 8.43 കോടി യൂനിറ്റാണ്. മാര്‍ച്ച് മാസത്തില്‍ ഇത് 8.03 കോടി യൂനിറ്റ് ആയിരുന്നു. വരുന്ന വാരം അവധി ദിവസങ്ങളാണ് കൂടുതലായി വരുന്നതെങ്കിലും വൈദ്യുതി ഉപഭോഗം ഉയര്‍ന്നു നില്‍ക്കുമെന്നാണ് വിലയിരുത്തുന്നത്. ഇടുക്കി, വയനാട് പോലുള്ള മലയോര ജില്ലകളില്‍ പോലും അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്.
മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും വോള്‍ട്ടേജ് ക്ഷാമം തുടരുകയാണ്.  വൈദ്യുതി ബോര്‍ഡിന്റെ സംഭരണികളിലാകെ 37.5 ശതമാനം വെള്ളമാണ് ഇനി അവശേഷിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.