2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വൈദ്യുതത്തൂണില്‍ കാമറ: പരിഭ്രാന്തി പരത്തി

കൂത്തുപറമ്പ്: വൈദ്യുത തൂണില്‍ കാമറ സ്ഥാപിച്ച നിലയില്‍ കണ്ടെത്തിയതു പരിഭ്രാന്തി പരത്തി. പൊലിസ് അന്വേഷണത്തില്‍ ഇതു റോഡ് വികസനവുമായി ബന്ധപ്പെട്ട ഏജന്‍സി സ്ഥാപിച്ചതാണെന്നു വ്യക്തമായതോടെ ഇതേ തുടര്‍ന്നുള്ള ദുരൂഹതയും നീങ്ങി.  കരേറ്റ പതിമൂന്നാംമൈലില്‍ റോഡരികിലെ വൈദ്യുത തൂണിലാണ് വെള്ളിയാഴ്ച രാത്രി കാമറ സ്ഥാപിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു കൂത്തുപറമ്പ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലിസെത്തി കാമറ സ്റ്റേഷനിലേക്കു കൊണ്ടുപോയി.
ഇന്നലെ ഉച്ചയോടെ സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു റോഡ് വികസനവുമായി ബന്ധപ്പെട്ട് പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ ആന്ധ്രപ്രദേശിലെ സ്വകാര്യ കണ്‍സല്‍ട്ടിങ് ഏജന്‍സിയാണ് ഈ കാമറ സ്ഥാപിച്ചതെന്നു വ്യക്തമായത്. റോഡ് വികസനം സംബന്ധിച്ച് നിലവില്‍ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം മനസിലാക്കാനാണു കാമറ സ്ഥാപിച്ചത്. എന്നാല്‍ കാമറ സ്ഥാപിക്കുന്നതു സംബന്ധിച്ച് പൊലിസിനു മുന്‍കൂട്ടി വിവരവും ലഭിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് അടുത്ത നാളുകളില്‍ കാമറ സ്ഥാപിച്ചതായി കണ്ടെത്തിയതാണ് ദുരൂഹത ഉയര്‍ത്തിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.