2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

വൈത്തിരിയില്‍ തോട്ടം തൊഴിലാളികള്‍ ദേശീയ പാത ഉപരോധിക്കുന്നു

  • എച്ച്.എം.എല്‍ കമ്പനിയിലെ തോട്ടം തൊഴിലാളികളാണ് റോഡ് ഉപരോധിക്കുന്നത്
  • തൊഴിലാളികള്‍ക്ക് പിന്തുണയുമായി സി.പി.എമ്മും രംഗത്തുണ്ട്.

കല്പറ്റ: തോട്ടം തൊഴിലാളികളുടെ ബോണസ് ആവശ്യപ്പെട്ട് വൈത്തിരിയില്‍ തോട്ടം തൊഴിലാളികള്‍ ദേശീയ പാത ഉപരോധിക്കുന്നു. തൊഴിലാളികള്‍ക്ക് പിന്തുണയുമായി സി.പി.എമ്മും രംഗത്തുണ്ട്.

എച്ച്.എം.എല്‍ കമ്പനിയിലെ തോട്ടം തൊഴിലാളികളാണ് റോഡ് ഉപരോധിക്കുന്നത്. എസ്റ്റേറ്റ് ലേബര്‍ യൂണിയന്റേയും സമര സഹായ സമിതിയുടെയും നേതൃത്വത്തിലാണ് സമരം. 20 ശതമാനം ബോണസ് നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാല്‍ എട്ട് ശതമാനം മാത്രമേ നല്‍കാന്‍ കഴിയൂ എന്നാണ് തോട്ടം ഉടമകളുടെ നിലപാട്.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ഉപരോധവുമായി മുന്നോട്ടുപോകാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.