2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വേനല്‍ മഴയില്‍ വ്യാപകനാശം

അഗളി: പൊള്ളുന്ന ചൂടിനിടയില്‍ കുളിര്‍മഴ പെയ്തത് വാഴ കര്‍ഷകര്‍ക്ക് കണ്ണീര്‍ മഴയായി. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും കോട്ടത്തറ മേഖലയില്‍ വന്‍ തോതില്‍ വാഴകള്‍ നശിച്ചു. കനത്ത മഴയും കാറ്റും അപ്രതീക്ഷിതമായി മലയോരത്ത് എത്തിയപ്പോള്‍ പതിനായിരത്തോളം വാഴകളാണ് നശിപ്പിച്ചത്. കോട്ടത്തറ,ചെമ്മണ്‍പടിക,കള്ളക്കര എന്നിവടങ്ങളിലാണ് വ്യാപക നഷ്ടമുണ്ടായത്.ചെമ്മണ്‍പടികയില്‍ മാത്രം ആറായിരത്തിലധികം വാഴകള്‍ നശിച്ചു. കര്‍ഷകരായ കെ.പി. കൃഷ്ണസ്വാമി, ജിമ്മിച്ചന്‍, ബ്ലെസണ്‍, മാരിയപ്പന്‍, ചിന്നസ്വാമി എന്നിവരുടെ വാഴ കൃഷി പൂര്‍ണമായും കാറ്റെടുത്ത് നശിച്ചു. ജിമ്മിച്ചന്റെ 3500 വാഴകള്‍ നശിച്ചപ്പോള്‍ കള്ളക്കരയിലെ ശ്രീനിവാസന്റെ 2500 വാഴകളാണ് കൂമ്പൊടിഞ്ഞ് നശിച്ചത്. കുലച്ച് പാകമായതാണ് മിക്ക വാഴകളും.
ജല ദൗര്‍ലഭ്യതയുളള ഈ പ്രദേശങ്ങളിലേക്ക് വലിയ മുതല്‍ മുടക്കി ജലസേചനം നടത്തിയ വാഴകളായിരുന്നു ഇത്. കൂടാതെ പലരും വന്‍ തുകക്ക് സ്ഥലം പാട്ടത്തിനെടുത്തുമാണ് വാഴ കൃഷി ചെയ്തിരുന്നത്. ബാങ്കില്‍ നിന്ന് ലോണെടുത്ത് കൃഷിയിറക്കിയവരാണ് ഇവരില്‍ കൂടുതലും. ഇവരുടെ എല്ലാ പ്രതീക്ഷകളുമാണ് അപ്രതീക്ഷിതമായി വിരുന്നെത്തിയ മഴ നിമിഷ നേരം കൊണ്ട് തകര്‍ത്തത്. ശ്രീകൃഷ്ണപുരം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും ആറ്റാശ്ശേരി മേഖലയില്‍ വ്യാപക നാശ നഷ്ടങ്ങള്‍ ഉണ്ടായി. നിരവധി വൈദ്യുത തൂണുകള്‍ നിലം പൊത്തി. 1000ല്‍ അധികം വാഴകള്‍ ആണ് വിവിധ കര്‍ഷകരുടെ നശിച്ചു പോയത്. നിരവധി വീടുകളുടെ മുകളില്‍ മരങ്ങള്‍ വീണു ഭാഗികമായി തകര്‍ന്നു. ആറ്റാശ്ശേരി, കരിപ്പമണ്ണ, മുറിയങ്കണ്ണി, ചെത്തല്ലൂര്‍ എന്നീ പ്രദേശങ്ങളിലാണ് വ്യാപകമായി നാശ നഷ്ടങ്ങള്‍ ആണ് ഉണ്ടായിരിക്കുന്നത്. ആറ്റാശ്ശേരി പ്രദേശം ഇപ്പോഴും ഇരുട്ടിലാണ്. 30ഓളം വൈദ്യുത തൂണുകള്‍ ആണ് നശിച്ചു പോയത്. കെ.എസ്.ഇ.ബി അധികൃതര്‍ പല പ്രദേശങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും ഇനിയും പൂര്‍ണ മായിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.