2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വേനല്‍ കടുത്തതോടെ പാതയോരങ്ങളില്‍ കരിക്ക് വില്‍പന സജീവം

കോതമംഗലം: വേനല്‍ കടുത്തതോടെ കിഴക്കന്‍ ദേശീയ പാതയോരങ്ങളില്‍ കരിക്ക് വില്‍പന സജീവം. കടുത്ത വേനല്‍ചൂട് കൊണ്ടാണ് കരിക്കിന് ആവശ്യക്കാര്‍ ഏറിയത്. വിനോദ സഞ്ചാരികളും വഴിയാത്രികരുള്‍പ്പെടെയുള്ളവര്‍ക്ക് ദാഹമകറ്റാന്‍ ഇളനീരു തന്നെയാണ് പ്രിയങ്കരമാകുന്നത്. ഒരിടവേളയ്ക്ക് ശേഷം ജൂസുള്‍പ്പെടെയുള്ള പാനിയങ്ങളില്‍നിന്നും അകന്ന് ദാഹമകറ്റാന്‍ ഇളനീര്‍ ആശ്രയിക്കുന്ന അവസ്ഥയിലേക്ക്
മലയാളികളും ഇവിടെ എത്തുന്ന വിദേശികളും എത്തിയിട്ടുണ്ട്. എന്നാല്‍ ഇവിടെ ആവശ്യമായ ഇളനീര്‍ ഉല്‍പാദിപ്പിക്കുവാന്‍ നമുക്ക് കഴിയുന്നില്ല. ഇതിനും നമ്മള്‍ തമിഴ്‌നാടിനെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഇളനീര്‍ ഒന്നിന് 40 രൂപയില്‍ താഴെയായിരുന്നു വില .എന്നാല്‍ ഇന്ന് വിപണിയില്‍ 50ന് മുകളിലായിട്ടുണ്ട്.ഇവയുടെ ലഭ്യത കുറവാണ് വില വര്‍ ധനവിന് കാരണമായത്. തേങ്ങക്ക് വില കൂടിയതിനാല്‍ ഇളനീരിനും
വില കൂടുതല്‍ ആണെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്.പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതിനാലുംനല്ല പോഷക ഗുണമുള്ളതിനാലും കരിക്കാണ് കൂടുതല്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നത്. വില അധികമെങ്കിലും ഇളനീര്‍ വെള്ളത്തോടൊപ്പം ഇളംതേങ്ങയും ലഭിച്ചിരുന്നത് ഉപയോക്താക്കളെ സംതൃപ്തരാക്കുന്നു.
എന്നാല്‍ കരിക്കുകള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്നത് കച്ചവടക്കാര്‍ക്കും പ്രശ്‌നമാണ്. തെങ്ങുകളില്‍ വളരെ വേഗം വിവിധങ്ങളായ രോഗങ്ങള്‍ പടര്‍ന്നു പിടിച്ചതും, റബര്‍ കൃഷിയില്‍ നല്ല ലാഭം കിട്ടിയപ്പോള്‍ പല കര്‍ഷകരും തെങ്ങ് ഉപേക്ഷിച്ച് റബര്‍ കൃഷിയിലേക്ക് തിരിഞ്ഞതും തെങ്ങ് കൃഷി കുറയുവാന്‍ കാരണമാകുകയായിരുന്നു. എന്നാല്‍ റബ്ബര്‍ കൃഷി പൂര്‍ണമായും നഷ്ടത്തിലായതോടെ കേരളത്തിലെ കര്‍ഷകര്‍ തെങ്ങ് കൃഷിയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ ഇളനീര്‍ ഉല്‍പാദനം വന്‍ തോതില്‍ കുറഞ്ഞെങ്കുലും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്താന്‍ തുടങ്ങിയത് സംസ്ഥാനത്തെ പ്രധാന നിരത്തുകളില്‍ ഇളനീര്‍ കടകള്‍ വേനല്‍ കാലത്ത് സജീവമാക്കി.
വിളവെടുപ്പ് കാലം കുറയുമെന്നതും തെങ്ങുകളില്‍ നിന്നും ആദായം വര്‍ധിക്കുമെന്നതും കര്‍ഷകരെ ഇളനീര്‍ പാകത്തില്‍ തേങ്ങ വില്‍ക്കാന്‍ പ്രേരിപ്പിച്ചു. ദേശീയ സംസ്ഥാന പാതകളുടെ തെരുവോരങ്ങളില്‍ കരിക്ക് വില്‍പ്പന ശൂന്യമാകാന്‍ തുടങ്ങിയതോടെ ഇവിടങ്ങളില്‍ തണ്ണിമത്തന്‍, കുലുക്കി സര്‍ബത്ത് തുടങ്ങിയ പാനിയങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുയാണ്.
വൃത്തിഹീനമായ സാഹചര്യത്തിലും മറ്റും നിര്‍മിക്കുന്ന ഇത്തരം പാനിയങ്ങളുപയോഗിക്കുന്നവര്‍ക്കിടയില്‍ രോഗങ്ങള്‍ പടര്‍ന്നു പിടിക്കപ്പെടാന്‍ സാധ്യതയാണ് ഇളനീര്‍ വിപണിക്ക് തുണയായത്. മറ്റ് കെമിക്കല്‍ പാനീയങ്ങളേക്കാള്‍ ഇളനീര്‍ തന്നെയാണ് കേരളത്തിലെത്തുന്ന ഉത്തരേന്ത്യന്‍ സഞ്ചാരികള്‍ക്കും വിദേശികള്‍ക്കും പ്രിയമാകുന്നത്. ഇക്കാരണം കൊണ്ടു തന്നെ വേനലവധിയില്‍ വിനോദ സഞ്ചാരികളുടെ മൂന്നാര്‍, ഇടുക്കിയിലേക്കുള്ള ഒഴുക്ക് വര്‍ധിച്ചതോടെ കൊച്ചിധനുഷ് കോടിദേശിയ പാത ഉള്‍പ്പെടെയുള്ള പ്രധാന പാതയോരങ്ങളിലെല്ലാം ഇളനീര്‍ സ്റ്റാളുകള്‍ സജീവമായിക്കഴിഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.