2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വേനലില്‍ ചേന നടാം

മഴയ്ക്കു മുന്‍പ് ഫെബ്രുവരി, മാര്‍ച്ചോടെ ചേനകൃഷിക്കൊരുങ്ങാം. വരികള്‍ തമ്മിലും ചെടികള്‍ തമ്മിലും 70 സെ. മീറ്റര്‍ അകലം വേണം. 60 സെ.മീറ്റര്‍ ചതുരവും 45 സെ.മീറ്റര്‍ ആഴവുമുള്ള കുഴികളിലാണ് ചേനകഷണങ്ങള്‍ നടേണ്ടത്. മേല്‍മണ്ണും രണ്ടു കിലോഗ്രാം പാകംവന്ന ജൈവവളവും (കാലിവളം, കമ്പോസ്റ്റ് തുടങ്ങിയവ) ചേര്‍ത്ത് കുഴി മൂടണം. വിത്തുചേന ഏതാണ്ട് ഒരുകി.ഗ്രാം തൂക്കംവരുന്ന കഷണങ്ങളാക്കി ചാണകക്കുഴമ്പില്‍ മുക്കി തണലില്‍ ഉണക്കിയശേഷം നടാവുന്നതാണ്. ചേന നട്ട് അല്‍പ്പം മണ്ണിട്ടശേഷം മുകളില്‍ നല്ലതുപോലെ കരിയിലയോ പച്ചിലയോ കൊണ്ടു മൂടണം. ഒരുമാസംകൊണ്ട് ചേന മുളച്ചുവരും. ഒരു വിത്തുചേനയില്‍നിന്ന് ഒന്നില്‍ക്കൂടുതല്‍ തണ്ട് വളരാന്‍ അനുവദിക്കരുത്. ശോഷിച്ച, ആരോഗ്യംകുറഞ്ഞ രണ്ടാമത്തെ തണ്ടും ഇലയും ഇളംപ്രായത്തില്‍ മുറിച്ചുമാറ്റണം. ഇവ നല്ലൊരു പച്ചക്കറിയായി ഉപയോഗിക്കാം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.