2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

വേനലില്‍ കാടിറങ്ങി മയിലുകള്‍ വര്‍ണവിസ്മയ കാഴ്ചയില്‍ നാട്ടുകാര്‍

പഴയങ്ങാടി: കടുത്തചൂടില്‍ മാട്ടൂല്‍ ബീച്ച് റോഡ് ഭാഗങ്ങളില്‍ വര്‍ണവിസ്മയം മയിലുകള്‍. ഏഴിമലയിലുള്ള കാടുകളില്‍ അതിവസിക്കുന്ന മയില്‍ പക്ഷികളാണു തീരദേശമായ മാട്ടൂല്‍ ബീച്ച് റോഡ് ഭാഗങ്ങളില്‍ സ്ഥിരതാമസമാക്കുന്നത്. ചൂട് വര്‍ധിച്ചതോടെ ഏഴിമലയില്‍ വെള്ളമില്ലാത്ത അവസ്ഥയില്‍ രക്ഷതേടിയാണു മയിലുകള്‍ കൂട്ടത്തോടെ ഇത്തരം മേഖലയില്‍ എത്തുന്നത്.
നാട്ടിന്‍പുറത്തുള്ള ചെറിയ കുറ്റിക്കാട്ടില്‍ അവര്‍ക്ക് ഇര തേടാനും കടലിനോടു ചേര്‍ന്നു കിടക്കുന്ന കൈതോടുകളില്‍ നിന്നു വെള്ളം കുടിക്കാനുമുള്ള സൗകര്യം ഈ ഭാഗങ്ങളിലേക്കു പക്ഷികളെ ആകര്‍ഷിക്കുന്നു. വേനല്‍ കടുക്കുന്നതോടെ ഇനിയും പല ജീവികളുടെയും കൂട്ട പാലായനം ഉണ്ടാകുമെന്നതിന്റെ സൂചനയാണ് ഇത്തരം കാഴ്ചകള്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.