2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വേനലവധി: സുപ്രിം കോടതിയെ കാത്തിരിക്കുന്നത് 5,000ത്തോളം കേസുകള്‍

ന്യൂഡല്‍ഹി: സുപ്രിം കോടതിയുടെ അവധിക്കാല ബെഞ്ചിനെ കാത്തിരിക്കുന്നത് 5,000ത്തോളം കേസുകള്‍. ഇതില്‍ മൂന്നെണ്ണം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുള്ളവയാണ്. മുസ്‌ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ട കേസ്, വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യതാ നയം പൗരന്റെ സ്വകാര്യതയും അവകാശവും ഹനിക്കുന്നുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹരജി, അസമിലെ പൗരത്വവുമായി ബന്ധപ്പെട്ട കേസ് എന്നിവയാണ് ഭരണഘടനാ ബെഞ്ചിനു മുമ്പാകെയുള്ള കേസുകള്‍.
സുപ്രിം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം കേസുകള്‍ അവധികാല ബെഞ്ചിന്റെ പരിഗണനക്ക് വരുന്നത്. അടുത്ത മാസം അഞ്ചുമുതല്‍ ജൂലൈ രണ്ടുവരെയാണ് വേനലവധി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.