2018 February 18 Sunday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

വേണമെങ്കില്‍ ഓറഞ്ച് കടപ്പുറത്തും കായ്ക്കും

 

കൊടുങ്ങല്ലൂര്‍: വേണമെങ്കില്‍ ഓറഞ്ച് കടപ്പുറത്തും കായ്ക്കും. ചൊരിമണലില്‍ ഉപ്പുകാറ്റേറ്റ് വളര്‍ന്ന മരത്തില്‍ കായ്ച്ച് മുഴുത്തു നില്‍ക്കയാണ് ഓറഞ്ച്.
ശ്രീ നാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂര്‍ കാട്ടില്‍ സനീഷിന്റെ വീട്ടുമുറ്റത്താണ് ഓറഞ്ച് മരം കായ്ച്ചിട്ടുള്ളത്. ആറ്റുപുറം സെന്റ് തോമസ് ദേവാലയത്തിന് സമീപം കടലിനോട് ചേര്‍ന്നാണ് സനീഷിന്റെ വീട് . പൊതുവെ ഉറച്ച മണ്ണില്‍ തണുത്ത കാലാവസ്ഥയില്‍ വളരുന്ന ഓറഞ്ച് ഇവിടെ ചൊരിമണലില്‍ കടല്‍ കാറ്റേറ്റാണ് വളരുന്നത്. മുപ്പത് വര്‍ഷം മുന്‍പ് സനീഷിന്റെ അച്ഛന്‍ കുമാരനാണ് ഓറഞ്ച് തൈ നട്ടത്.
കുറച്ചു കാലം മുന്‍പ് ഒടിഞ്ഞു വീണ മരം വീണ്ടും തളിര്‍ത്ത ശേഷമാണ് കായ്കളുണ്ടായി തുടങ്ങിയത്. ഇപ്പോള്‍ മരത്തില്‍ നോക്കുന്നിടത്തെല്ലാം ഓറഞ്ച് കാണാം. ഉപ്പു മണലില്‍ ഓറഞ്ച് കായ്ച്ചു നില്‍ക്കുന്നത് ഒരപൂര്‍വ്വ കാഴ്ച്ച തന്നെയാണ്..

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.